തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ലെഡ്ഗർബാവയും സേവ്യർ ലോപ്പസും ആവശ്യപ്പെട്ടു.സത്യഗ്രഹവും സമരവും ഉദ്ഘാടനംചെയ്ത ബിഷപ്പുമാരെ പ്രതിചേർത്ത് സമുദായത്തെ കരിവാരി തേയ്ക്കാൻ സർക്കാർ ഗൂഢാലോചന നടത്തുകയാണ്. ഇതാണ് സംഘർഷങ്ങൾക്കും അനിഷ്ട സംഭവങ്ങൾക്കും വഴി തുറന്നത്. ജനാധിപത്യ സമരങ്ങളെ പോലീസിനേയും ഗുണ്ടകളേയും ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കങ്ങൾ വിജയിക്കില്ല. മത്സ്യതൊഴിലാളികളുടെ ന്യായമായ സമരങ്ങൾ ഒത്തു തീർപ്പാക്കാൻ സർക്കാർ ശ്രമിക്കാതെ പ്രശ്നത്തെ വലിച്ചു നീട്ടുന്നത് പ്രതികാര മനോഭാവം കാരണമാണ്. വിഷയത്തിൽ ഇടപെടാതെ മുഖം തിരിഞ്ഞു നിൽക്കുന്ന ജില്ലയിലെ മന്ത്രിമാർ സ്ഥാനത്ത് തുടരുന്നത് നീതീകരിക്കാനാകില്ലെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.
കേരളോത്സവം സമാപിച്ചു
നെയ്യാറ്റിന്‍കര : കൊല്ലയിൽ പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2022 ന്റെ സമാപന സമ്മേളനം പ്രസിഡന്റ് എൻ.എസ്. നവനീത്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. ബിനു മുഖ്യാതിഥിയായി. പഞ്ചായത്ത് സെക്രട്ടറി എസ്.ഒ. ഷാജികുമാർ എന്നിവർ പ്രസംഗിച്ചു.