പുനലൂർ: ശബരിമല സ്പെഷൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ പുനലൂർ മിനിപമ്പയിലെ വ്യാപാര സ്റ്റാളുകളിൽ പരിശോധന നടത്തി.
എല്ലാ സ്റ്റാളുകളിലും വില നിലവാര ബോർഡുകൾ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും പഴകിയ ഭക്ഷണസാധനങ്ങൾ വിൽപന നടത്തുന്നില്ലെന്ന് ഉറപ്പു വരുത്തുകയും അളവുതൂക്ക ഉപകരണങ്ങളുടെ കൃത്യത പരിശോധിക്കുകയും ചെയ്തു. പായ്ക്കറ്റുകളിൽ നിയമാനുസൃതമായ രേഖപ്പെടുത്തലുകൾ ഉണ്ടോ എന്നും പരിശോധിച്ചു.
യഥാസമയം മുദ്ര പതിക്കാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ച് വ്യാപാരം നടത്തിയ അഞ്ച് വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പരിശോധനയിൽ സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി , റവന്യൂ , ഫുഡ്സേഫ്റ്റി, വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.