കൊല്ലം: സർവകലാശാലകളും സാംസ്കാരിക സ്ഥാപനങ്ങളും രാഷ്ട്രീയവൽക്കരിച്ച് തകർക്കരുതെന്ന് എഐ സി സി സെക്രട്ടറി പിസി വിഷ്ണുനാഥ് എംഎൽ അഭിപ്രായപ്പെട്ടു.
മാനവ സംസ്കൃതി കൊല്ലം ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു വിഷ്ണുനാഥ്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർഥികൾക്ക് ആശങ്ക ഉണ്ടായിരിക്കുകയാണ്. സർക്കാരും ഗവർണറും തമ്മിലുള്ള പോര് സർവകലാശാലകളെ നിശ്ചലമാക്കിയിരിക്കുകയാണ്. വിദ്യാർഥികൾ സംസ്ഥാനം വിട്ടു പോകുന്നത് സർക്കാർ ഗൗരവമായി കാണണമെന്നും വിഷ്ണുനാഥ് പറഞ്ഞു.
എംജി ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി. ജർമിയാസ് മുഖ്യപ്രഭാഷണം നടത്തി. കല്ലട ഗിരീഷ്, ഗീതമ്മ സി, ഡോ. പി ആർ ബിജു, തൃദീപ്കുമാർ, സജീവ് പരിശവിള, ഉളിയക്കോവിൽ രാജേഷ്, ടി വൈ നൗഷാദ്, സിന്ധു പട്ടത്താനം, താഹിനാ താഹൂ, രഞ്ജിത്ത് കലുങ്കൽ മുഖം, ഷാൻ കേരളപുരം എന്നിവർ പ്രസംഗിച്ചു.