ചവറ: ശങ്കരമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചുള്ള ഫർണിച്ചറുകൾ സ്കൂളിന് കൈമാറി.
ഹയർസെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 50 ബെഞ്ചും ഡെസ്കുമാണ് ആണ് നൽകിയത്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സിപി സുധീഷ് കുമാർ നിർവഹിച്ചു. പി ടിഎ പ്രസിഡന്റ് ജയജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ ശ്രീവല്ലഭൻ, രക്ഷകർത്താ പ്രതിനിധികളായ വർഗീസ് എം കൊച്ചുപറമ്പിൽ, നിഷാന്ത്, പ്രഥമാധ്യാപിക ടി.കെ അനിത, സ്റ്റാഫ് സെക്രട്ടറി ജി എസ് സരിത അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
കമുകുംചേരി ന്യൂ എൽപിഎസിലെ
കുട്ടികളെ അനുമോദിച്ചു
പുനലൂർ : വിദ്യാഭ്യാസ ഉപജില്ലാ കലാമേളയിലും ശാസ്ത്രമേളയിലും എൽപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കമുകുംചേരി ഗവ.ന്യൂ എൽപിഎസിലെ കുട്ടികളെ അനുമോദിച്ചു.
അനുമോദനയോഗം പിറവന്തൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല പ്രകാശ് , വാർഡ് മെമ്പർ ഹരികുമാർ, എസ്എംസി ചെയർമാൻ പ്രിജിലാൽ, മനോജ് എൻ, സജീവ്. എസ് എന്നിവർ പ്രസംഗിച്ചു.
എൽപി വിഭാഗം ജനറൽ കലാമേളയിൽ പങ്കെടുക്കാവുന്ന 13 ഇനങ്ങളിലും എ ഗ്രേഡും നാല് ഒന്നാം സ്ഥാനങ്ങളും നേടി 65 പോയിന്റോടെയാണ് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്. പിറവന്തൂർ പഞ്ചായത്തിൽ കലാമേളയുടെ ചാമ്പ്യൻഷിപ്പ് എത്തുന്നത് ആദ്യമായാണ്.