കൊല്ലം: പുല്ലിച്ചിറ അമലോത്ഭവമാതാ തീർഥാടന ദേവാലയത്തിലെ മരിയൻ തീർഥാടനം നാളെ മുതൽ ഡിസംബർ 31 വരെ നടക്കും. തിരുനാൾ ഡിസംബർ എട്ടിന് ആരംഭിച്ച് 19-ന് സമാപിക്കും.
നാളെ വൈകുന്നേരം നാലിന് ആഘോഷമായ ജപമാല, 4.45 ന് തീർഥാടന വിളംബരം, അഞ്ചിന് തീർഥാടന സമാരംഭ ദിവ്യബലിക്ക് ഫാ. മേരി ജോൺ കാർമികത്വം വഹിക്കും. ഫാ. എം.വി. ബെനറ്റ് വചന സന്ദേശം നൽകും.
ഡിസംബർ ഒന്നിന് രാവിലെ 11.30 ന് ബിസിസി സംഗമം. ഉച്ചയ്ക്ക് 12 ന് ഫാ.ജോളി ഏബ്രഹാമും വൈകുന്നേരം അഞ്ചിന് ഫാ. വിനോദ് സെലസ്റ്റിനും ദിവ്യബലിക്ക് മുഖ്യ കാർമികത്വം വഹിക്കും.
ഡിസംബർ എട്ടിന് രാവിലെ എട്ടിന് ഇടവക വികാരി ഫാ. മനോജ് ആന്റണി തിരുനാൾ കൊടിയേറ്റും, തുടർന്ന് തിരുനാൾ സമാരംഭ ദിവ്യബലിക്ക് കൊല്ലം രൂപത വികാർ ജനറൽ മോൺ. വിൻസനന്റ് മച്ചാഡോ മുഖ്യ കാർമികത്വം വഹിക്കും. ഫാ. ജയന്ത് വചന സന്ദേശം നൽകും. ഒമ്പതിന് രാത്രി ഒമ്പതിന് കാഞ്ഞിരപ്പള്ളി അമലയുടെ നാടകം - കടലാസിലെ ആന. പത്തിന് രാത്രി ഏഴിന് ഭക്തിഗാന സന്ധ്യ.
12 ന് രാവിലെ ഒമ്പതിന് ദിവ്യബലിക്കും കുട്ടികളുടെ പ്രഥമ കാരുണ്യ സ്വീകരണത്തിനും മുൻ ബിഷപ് ഡോ. സ്റ്റാൻലി റോമൻ മുഖ്യ കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് 12 - ന് ദിവ്യബലിക്ക് മോൺ. ഫെർഡിനാന്റ് കായാവിൽ മുഖ്യ കാർമികത്വം വഹിക്കും. രാത്രി ഏഴിന് കലാസന്ധ്യ. തുടർന്ന് ധ്യാനം ആരംഭിക്കും. ഫാ.മാത്യു തടത്തിൽ വി.സി. നേതൃത്വം നൽകും.
17 - ന് രാവിലെ എട്ടിന് കായൽ വെഞ്ചരിപ്പ്, ഉച്ചയ്ക്ക് 1.45 ന് ആഘോഷമായ ദിവ്യബലിക്ക് മോൺ. സുഗുൺ ലിയോൺ മുഖ്യ കാർമികത്വം വഹിക്കും. വൈകുന്നേരം ആറിന് തിരുനാൾ സായാഹ്ന പ്രാർഥനയ്ക്കും വചന സന്ദേശത്തിനും ശേഷം തിരുസ്വരൂപങ്ങൾ വഹിച്ചുള്ള പ്രദക്ഷിണം.
18 - ന് രാവിലെ പത്തിന് തിരുനാൾ പൊന്തിഫിക്കൽ സമൂഹബലിക്ക് കൊല്ലം മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, ആശീർവാദം, രാത്രി 9.30 ന് തിരുവനന്തപുരം മെഗാ മിക്സിന്റെ ഗാനമേള.
19 - ന് വൈകുന്നേരം നാലിന് കൃതജ്ഞതാ ദിവ്യബലി, തുടർന്ന് ഫാ. ബേണി വർഗീസ് കപ്പൂച്ചിൻ വചന സന്ദേശം നൽകും, തുടർന്ന് തിരുസ്വരൂപം എഴുന്നെള്ളിക്കൽ, തിരുനാൾ കൊടിയിറക്ക്.
ഇടവക വികാരി ഫാ. എഫ്. മനോജ് ആന്റണി, കൈക്കാരൻ ജോസഫ് സ്റ്റാൻസിലാസ് , പ്രസിദേന്തിമാരായ ജോൺ അലക്സാണ്ടർ, ട്രീസ പ്ലേറ്റോ ഗോമസ്, വിനു വർഗീസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.