കൊല്ലം: ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും കര്‍ഷകര്‍ക്കായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക വിപണനകേന്ദ്രം ഒരുങ്ങി. ‘ഹരിതശ്രീ കാര്‍ഷിക വിപണിയുടെ' ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും.
കാര്ഷികോല്പാദനത്തില് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവിലയും വിപണന സൗകര്യവും ലക്ഷ്യമിട്ടാണ് പെരിങ്ങള്ളൂരില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിപണി ആരംഭിക്കുന്നത്. ചടങ്ങില്‍ പി. എസ് സുപാല്‍ എം. എല്‍. എ അധ്യക്ഷനാകും. റീട്ടെയില്‍ ഔട്ട്ലെറ്റ് എന്‍. കെ പ്രേമചന്ദ്രന് എം. പി ഉദ്ഘാടനം ചെയ്യും.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രന്‍ ആദ്യവില്പന നടത്തും. കശുവണ്ടി വികസന കോര്പ്പറേഷന് ചെയര്മാന് എസ്. ജയമോഹന് മുഖ്യപ്രഭാഷണം നടത്തും. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ സുരേന്ദ്രന്, വൈസ് പ്രസിഡന്റ് പി. രാജീവ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി. അംബികകുമാരി, കെ. ഷാജി, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.