പത്തനംതിട്ട: ലഹരിമുക്ത നവകേരളം സാക്ഷാത്കരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന നോ റ്റു ഡ്രഗ്സ് കാമ്പയിന്റെ ഭാഗമയി ജില്ലയില്‍ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍ കെഎസ്ആര്‍റ്റിസി ബസ് സ്റ്റാന്‍ഡിനു സമീപത്തായി പത്തനംതിട്ട എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ പവലിയനും ലഹരിക്കെതിരേ ഒരു ഗോള്‍ എന്ന ലക്ഷ്യത്തോടെ ഫുട്ബോള്‍ ഷൂട്ട് ഔട്ടും സംഘടിപ്പിക്കും.
വിമുക്തി പവലിയന് ഉദ്ഘാടനം കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഇന്ന് രാവിലെ ഒന്‍പതിന് നിര്‍വഹിക്കും. ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിക്കും.