പാലാ: നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയും റബര്‍ വിലയിടിവിനെതിരെയും ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മൂന്നിലവ്, പ്രവിത്താനം, പാലാ, പൈക എന്നിവടങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ നടത്തി.
കാര്‍ഷികോത്പന്നങ്ങള്‍ക്കു ന്യായവിലയും ഇൻഷ്വറന്‍സ് പരിരക്ഷയും നല്കി കര്‍ഷകരെ കേരളത്തിനാവശൃമായ വിഭവങ്ങള്‍ ഒരുക്കുന്നതിനു പ്രാപ്തരാക്കുക, കൃഷിക്കു പലിശയില്ലാതെ വായ്പ അനുവദിക്കുക, വിലക്കയറ്റം തടഞ്ഞു നിറുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ യോഗങ്ങള്‍ നടത്തിയത്. അരിയുടെ മേലുള്ള ജിഎസ്ടി ഒഴിവാക്കാന്‍ ശ്രമിക്കാത്ത കേന്ദ്ര-സംസ്ഥാന, ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടില്‍ യോഗം പ്രതിഷേധിച്ചു.
പാലായിൽ നടത്തിയ പ്രതിഷേധ യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി ജോയി കളരിക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കണ്‍വീനര്‍ റോയി വെള്ളരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. അഡ്വ. റോണി നെടുമ്പള്ളില്‍, ജയേഷ് പി. ജോര്‍ജ്, റോയി ജോര്‍ജ്, താഷ്കന്റ് പൈകട, നളിനി ശേഖര്‍, ജിമ്മി കൊച്ചട്ടൊന്നില്, ജോസ് ദേവസ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.