പാലാ: ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലും സമീപ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങിയിട്ട് രണ്ടു ദിവസമായി. ഇതുമൂലം ജലസംഭരണം മുടങ്ങിയതോടെ ക്ഷേത്രത്തിലെ അന്നദാനപ്പുരയിലും ശുചിമുറികളിലും വെള്ളമില്ലാത്ത അവസ്ഥ. ദര്‍ശനത്തിനും വിശ്രമത്തിനും വിരിവയ്ക്കുന്നതിനുമായി വന്നുചേരുന്ന അയ്യപ്പന്മാരുടെ രാത്രികാല വിശ്രമവും സുരക്ഷയും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. വെള്ളമില്ലാത്തതിനാല്‍ ശൗചാലങ്ങള്‍ ഉപയോഗിക്കുന്നതിനും പറ്റാത്ത അവസ്ഥ ഉണ്ടായി.
ശബരിമല തീര്‍ഥാടന കാലഘട്ടത്തില്‍ വൈദ്യുതി മുടങ്ങാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ വേണമെന്ന് തീര്‍ഥാടന മുന്നൊരുക്കം സംബന്ധിച്ച അവലോകന യോഗത്തില്‍ മാണി സി. കാപ്പന് എംഎല്‍എ വൈദ്യുതിവകുപ്പ് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അധികൃതര്‍ അവഗണിച്ചതായി ക്ഷേത്രം ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ലൈനില്‍ പണി നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം. പണി നടക്കുന്ന ഭാഗത്തെ മാത്രം വൈദ്യുതിബന്ധം വിഛേചിച്ച് മറ്റു സ്ഥലങ്ങളില്‍ വൈദ്യുതി വിതരണം ചെയ്യാന്‍ സാധിക്കുമായിരുന്നിട്ടും അധികൃതര്‍ അതിനു തയാറായില്ലെന്ന് പരക്കേ ആക്ഷേപം ഉയര്‍ന്നു.