നെടുംകുന്നം: നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോനാ ഇടവകാംഗങ്ങള്‍ പുഴുക്കുനേര്‍ച്ച ഒരുക്കുന്ന തിരക്കിലാണ്. ഇന്നലെ ഉറക്കമിളച്ചാണ് അവര്‍ ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കിയത്. നാലായിരം കിലോ കപ്പ, ആയിരം കിലോവീതം ചേമ്പ്, കാച്ചില്, അഞ്ഞൂറ് കിലോ ഏത്തക്ക എന്നിവയും ഇവയ്ക്കു വേണ്ടുന്ന ഉള്ളിയും സവോളയും മറ്റു കൂട്ടുകളുമാണ് പുഴുക്കിനായി സജ്ജീകരിച്ചിരിക്കുന്നത്.
ആയിരത്തോളം ആളുകളാണ് ഇവ ഒരുക്കി തയാറാക്കുന്നതിനായി ഇന്നലെ രാത്രി പള്ളിയങ്കണത്തില്‍ ഒത്തുകൂടിയത്. പുഴുക്കില്‍ ചേര്‍ക്കുന്നതിനുള്ള ഏഴ് ഉരുക്കളേയും അറുത്ത് പാകപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയോടെ മുപ്പതിലേറെ ചെമ്പുകളില്‍ പുഴുക്ക് സജ്ജമാക്കും. ഇടവകാംഗങ്ങള്‍ തന്നെയാണ് പുഴുക്കും സജ്ജമാക്കുന്നത്. കോവിഡ്മൂലം കഴിഞ്ഞ രണ്ടുവര്‍ഷക്കാലം പുഴുക്കുനേര്‍ച്ച ഒഴിവാക്കിയിരുന്നു.
ഇന്ന് വൈകുന്നേരം നാലിനു നടക്കുന്ന പ്രദക്ഷിണത്തെ തുടര്‍ന്ന് ആറിനാണ് ചരിത്രപ്രസിദ്ധമായ നെടുംകുന്നം പുഴുക്കുനേര്‍ച്ച നടക്കുന്നത്. നാല്‍പ്പതിനായിരത്തോളം പേര്‍ക്ക് വിളമ്പുന്നതിനുള്ള പുഴുക്കാണ് തയാറാക്കുന്നത്. വികാരി ഫാ.വര്‍ഗീസ് കൈതപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടന്നുവരുന്നത്.
തിരുനാള്‍ദിനമായ ഇന്നു രാവിലെ 5.30നും 7.30നും വിശുദ്ധകുര്‍ബാന. പത്തിന് നടക്കുന്ന തിരുനാള്റാസയ്ക്ക് ഫാ.തോമസ് പവ്വത്തുപറമ്പില്‍ കാര്‍മികനായിരിക്കും. ഉച്ചകഴിഞ്ഞ് 2.30ന് നെടുങ്ങോത്തച്ചന്റെ കബറിടത്തില്‍ ഫാ. ചാക്കോ പുതിയാപറമ്പില്‍ ഒപ്പീസ് നടത്തും. 2.45നും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. ഇന്നലെ വൈകുന്നേരം നടന്ന പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു.