കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവത്തില്‍ 131 പോയിന്റ് നേടി പാറത്തോട് പഞ്ചായത്ത് ഓവറോള്‍ കിരീടം നേടി. കലാകായിക മത്സരങ്ങളില്‍ മുണ്ടക്കയം 83, എരുമേലി 72, കാഞ്ഞിരപ്പള്ളി 68, കോരുത്തോട് 55, മണിമല 54, കൂട്ടിക്കല്‍ 30 പോയിന്റുകള്‍ വീതമാണ് കരസ്ഥമാക്കിയത്. ബ്ലോക്കുതലത്തില്‍ വിജയികളായവര്‍ക്ക് ജില്ലാതലത്തില്‍ നടക്കുന്ന കേരളോത്സവത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുത്ത ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്ക് ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
സമാപന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എംഎല്‍എ സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി.
പുലികളിയുടെ വിസ്മയക്കാഴ്ചയായി
കേരളോത്സവ റാലി
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത്് കേരളോത്സവത്തോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക റാലിയിൽ പുലികളി ദൃശ്യവിരുന്നായി. തൃശൂരിൽനിന്നെത്തിയ സംഘമാണ് പുലികളി അവതരിപ്പിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ടൗൺഹാളിൽ നടക്കുന്ന സാംസ്കാരികസമ്മേളനം സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിക്കും. നാളെ വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും.