കൂട്ടിക്കല്‍: കഴിഞ്ഞ ശനിയാഴ്ച രാത്രി സൈക്കിളില്‍ വീട്ടിലേക്ക് വരുന്നതിനിടയില്‍ നിയന്ത്രണം വിട്ട സ്വകാര്യ കാര്‍ ഇടിച്ചു അതീവ ഗുരുതരാവസ്ഥയിലായ കൊക്കയാര്‍ നാരകംപുഴ കട്ടപ്ലാക്കല്‍ അയൂബ്ഖാന്റെ മകന് അഷ്ഹദ് അയ്യൂബ്ഖാ(16)ന്റെ ജീവന് രക്ഷിക്കാനാണ് നാട് കൈകോര്‍ക്കുന്നത്.
കുറ്റിപ്ലാങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് അഷ്ഹദ്. തലയോട്ടി പിളരുകയും കാലുകളുടെ തുടയെല്ലു തകരുകയും നട്ടെല്ലിനു ക്ഷതമേല്‍ക്കുകയും ചെയ്ത കുട്ടി പാലാ മാര്‍ സ്ലീവ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്ക് ആദ്യ ശസ്ത്രക്രിയ നടത്തിയെങ്കിലും കാര്യമായ തുടര്‍ ചികിത്സയാണ് വേണ്ടത്. കാലിനും മറ്റും ശസ്ത്രിക്രിയ അടിയന്തരമായി നടത്തേണ്ടതുണ്ട്. ഇതിനായി 25 ലക്ഷത്തോളം രൂപ ആവശ്യമായി വന്നിരിക്കുകയാണ്.
എന്നാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായ അയൂബ്ഖാനും കുടുംബവും എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിന് ഇത്രയും വലിയ ചികിത്സാച്ചെലവ് താങ്ങാനാവാത്തതിനാല്‍ പ്രദേശത്തെ സുമനസുകള്‍ ഒരുമിച്ചു ചേര്‍ന്നു അഷ്ഹദ് ചികിത്സ സഹായസമിതി രൂപീകരിച്ചു പണസമാഹരണത്തിനു തുടക്കംകുറിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിയ മോഹനന്, പി.എസ്. സജിമോന്‍, സിഎസ്ഐ പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യന്‍, മക്കാമസ്ജിദ് ഇമാം ഇല്യാസ് മൗലവി, ജമഅത്ത് പ്രസിഡന്റ് ഡോ. മുഹമ്മദ് ഹനീഫ എന്നിവര്‍ രക്ഷാധികാരികളായും സണ്ണി തുരുത്തിപ്പളളി (ചെയര്മാന്) കെ.ഇ.ഹബീബ് (കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ കമ്മറ്റി രൂപീകരിച്ചു. ചെയര്മാന്, കണ്‍വീനര്‍ എന്നിവരുടെ പേരില്‍ യൂണിയന്‍ബാങ്ക് ഓഫ് ഇന്ത്യ കൊക്കയാര്‍ ശാഖയില്‍ സംയുക്ത അക്കൗണ്ടും തുറന്നു.
എല്ലാ വാര്‍ഡുകളിലും ഗ്രാമപഞ്ചാത്ത് അംഗങ്ങളുടെയും എഡിഎസ് വിവിധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ പണ സമാഹരണം നടത്തും. അക്കൗണ്ട്നമ്പർ: 447302010013284 ഐഎഫ്എസ്സി: യുബിഐ എന്‍ 0544736.