രാജപുരം:സെന്റ് പയസ് ടെന്ത് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കണ്ണൂര്‍ സര്‍വകലാശാല ഇന്റര്‍ കോളജിയറ്റ് പുരുഷ വിഭാഗം കബഡി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍ഗോഡ് ഗവ.കോളജ് ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ പടന്നക്കാട് നെഹ്റു കോളജിനെയാണ് പരാജയപ്പെടുത്തിയത്.
പെരിയ അംബേദ്കര്‍ കോളജിനെ പരാജയപ്പെടുത്തി പെരിയ എസ്എന്‍ കോളജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് മൂന്നാം സ്ഥാനം നേടി. കോളജ് ലോക്കല്‍ മാനേജര്‍ ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എം.ഡി.ദേവസ്യ സമ്മാനവിതരണം നിര്‍വഹിച്ചു. ഡിസംബര്‍ ഏഴു മുതല്‍ ബംഗളൂരു സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന ദക്ഷിണേന്ത്യ അന്തര്‍സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള യൂണിവേഴ്സിറ്റി ടീമിനെ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തെരഞ്ഞെടുത്തു. സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ എം.സി.രാജു, കായികവിഭാഗം അസി.ഡയറക്ടര്‍ ഡോ.കെ.വി.അനൂപ്, കോളജ് കായിക വിഭാഗം മേധാവി പി.രഘുനാഥ്, കോളജ് ജനറല്‍ ക്യാപ്റ്റന്‍ കെ.ഷിജിത്ത് എന്നിവര്‍ സംസാരിച്ചു.