+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​മ്പ​ത്തെ ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ട് കൃ​ഷി വി​ജ​യ​ത്തി​ലേ​ക്ക്

ത​ളി​പ്പ​റ​മ്പ്: ക​രി​ന്പ​ത്തെ ജി​ല്ലാ കൃ​ഷി​ഫാ​മി​ൽ ന​ട​ത്തു​ന്ന ഡ്രാ​ഗ​ണ്‍ കൃ​ഷി വി​ജ​യ​ത്തി​ലേ​ക്ക്. 0.2 ഹെ​ക്‌​ട​ര്‍ സ്ഥ​ല​ത്താ​യി ന​ട്ട അ​റു​ന്നൂ​റോ​ളം ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് തൈ​ക​ളാ​ണ് ശൈ​ശ​വ​കാ​ല
ക​രി​മ്പ​ത്തെ ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ട് കൃ​ഷി വി​ജ​യ​ത്തി​ലേ​ക്ക്
ത​ളി​പ്പ​റ​മ്പ്: ക​രി​ന്പ​ത്തെ ജി​ല്ലാ കൃ​ഷി​ഫാ​മി​ൽ ന​ട​ത്തു​ന്ന ഡ്രാ​ഗ​ണ്‍ കൃ​ഷി വി​ജ​യ​ത്തി​ലേ​ക്ക്. 0.2 ഹെ​ക്‌​ട​ര്‍ സ്ഥ​ല​ത്താ​യി ന​ട്ട അ​റു​ന്നൂ​റോ​ളം ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് തൈ​ക​ളാ​ണ് ശൈ​ശ​വ​കാ​ലം പി​ന്നി​ട്ട് പ​ന്ത​ലി​ച്ച് ക​യ​റു​ന്ന​ത്. ഒ​രു വ​ര്‍​ഷം കൊ​ണ്ട് വി​ള​വെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ന്ന റോ​യ​ല്‍ റെ​ഡ് ഇ​ന​മാ​ണ് കൃ​ഷി ചെ​യ്ത​ത്. വ​ള​രെ കു​റ​ച്ച് പ​രി​ച​ര​ണം മാ​ത്രം മ​തി​യെ​ന്ന​തി​നാ​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​രി​മ്പം കൃ​ഷി ഫാ​മി​ല്‍ ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ട് കൃ​ഷി ആ​രം​ഭി​ച്ച​ത്. മു​ട്ടോ​ള​മെ​ത്തി​യ ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ട് തൈ​ക​ള്‍ പ​ട​ര്‍​ന്ന് പ​ന്ത​ലി​ക്കാ​നാ​യി കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളും പ​ന്ത​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ മി​ഷ​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വി​ടെ ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ട് കൃ​ഷി ആ​രം​ഭി​ച്ച​ത്. ഓ​ഗ​സ്റ്റ് മാ​സ​ത്തി​ല്‍ ന​ട​ന്ന ന​ടീ​ല്‍ ഉ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഒ​രു​വ​ര്‍​ഷം കൊ​ണ്ട് മി​ക​ച്ച വി​ള​വ് ത​ന്നെ ല​ഭി​ക്കു​മെ​ന്നാ​ണ് ജി​ല്ലാ കൃ​ഷി ഫാം ​അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ട് കൃ​ഷി മി​ക​ച്ച വി​ജ​യ​ത്തി​ലെ​ത്തി​ലാ​ല്‍ തു​ട​ര്‍​ന്നും കൂ​ടു​ത​ല്‍ സ്ഥ​ല​ത്ത് ഡ്രാ​ഗ​ണ്‍ കൃ​ഷി ന​ട​ത്താ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.