കൂത്തുപറമ്പ്: മാലിന്യമകറ്റൂ കടലിനെ പവിത്രമാക്കൂ എന്ന സന്ദേശവുമായി കൂത്തുപറമ്പ് നിർമലഗിരി കോളജ് എൻസിസി വനിതാ കേഡറ്റുകൾ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ശുചീകരിച്ചു. നിർമലഗിരി കോളജ്-9 കേരള ബറ്റാലിയൻ എൻസിസി വനിതാ കേഡറ്റുകൾ, എഎൻഒ സുജ മറിയാമ്മ ജോഷ്വാ, സുബേദാർ അജീത് സിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ശുചീകരിച്ചു. ശേഖരിച്ച ജൈവ അജൈവ മാലിന്യങ്ങൾ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ തരം തിരിച്ച് കണ്ണൂരിലെ മാലിന്യ സംസ്കരണ യൂണിറ്റായ "ഇല' കയറ്റി അയച്ചു. 35 കേഡറ്റുകൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.