വായാട്ടുപറന്പ്: വായാട്ടുപറന്പ് ഇടവക കത്തോലിക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇടവക അല്മായ സംഗമവും ഇടവകയിലെ ഭവനരഹിതരായവർക്കു നിർമിച്ചുകൊടുക്കുന്ന മൂന്ന് വീടുകളുടെ നിർമാണ ഉദ്ഘാടനവും തറക്കല്ല് വെഞ്ചരിപ്പും ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് ജോസഫ് പാരിഷ് ഹാളിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിക്കും. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ അധ്യക്ഷത വഹിക്കും.
അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി പുഞ്ചക്കുന്നേൽ, അഡ്വ. ബിനോയ് തോമസ്, മേഖല ഡയറക്ടർ ഫാ. റിമൽ ചെന്പനാനിക്കൽ, ജോസ് ഏത്തക്കാട്ട്, വായാട്ടുപറന്പ് ഫൊറോന വികാരി റവ. ഡോ. തോമസ് തെങ്ങുംപള്ളിൽ എന്നിവർ പ്രസംഗിക്കും.
അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി പുഞ്ചക്കുന്നേൽ, അഡ്വ. ബിനോയ് തോമസ്, മേഖല ഡയറക്ടർ ഫാ. റിമൽ ചെന്പനാനിക്കൽ, ജോസ് ഏത്തക്കാട്ട്, വായാട്ടുപറന്പ് ഫൊറോന വികാരി റവ. ഡോ. തോമസ് തെങ്ങുംപള്ളിൽ എന്നിവർ പ്രസംഗിക്കും.