ഏരുവേശി: ഏരുവേശി ഗവ. യുപി സ്കൂളിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ സജ്ജീകരിച്ച ക്ലാസ് ലൈബ്രറികളുടെ പ്രവർത്തനവും വിജയോത്സവവും സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു.
മെഡിക്കൽ പ്രവേശേന പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർഥികളായ അജിഷ, അഗിഷ എന്നിവർക്കും ഉപജില്ലാ മേളകളിൽ വിജയികളായ കുട്ടികൾക്കുമുള്ള ഉപഹാരങ്ങൾ വാർഡ് മെമ്പർ പി.വി. കമലാക്ഷിയുംവിതരണം ചെയ്തു. അക്കാഡമിക്ക് മാസ്റ്റർ പ്ലാൻ എം.കെ. ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു. മുഖ്യാധ്യാപകൻ അബ്ദുൾ മജീദ്, എസ്ആർജി കൺവീനർ കെ.എം. സരസ്വതി, എസ്എംസി ചെയർമാൻ കെ.പി. ദിലീപ് കുമാർ, വിശശികുമാർ, എം.ഡി. ശാലിനി, ഇ.കെ. പ്രസീത, സ്കൂൾ ലീഡർ അസാനുദ്ദീൻ എന്നിവർ പ്രസംഗിച്ചു.