പാലക്കാട് : ദീപിക കളർ ഇന്ത്യയുടെ പാലക്കാട് ജില്ലാതല വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ഇന്നുച്ചയ്ക്കുശേഷം 2.30ന് മുട്ടികുളങ്ങര സെന്റ് ആൻസ് സീനിയർ സ്കൂളിൽ നടക്കും.
സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ജോസ്മി സ്വാഗതം ആശംസിക്കും. ദീപിക തൃശൂർ റസിഡന്റ് മാനേജർ ഫാ.ജിയോ തെക്കിനിയത്ത് ആമുഖ പ്രഭാഷണം നടത്തും. തുടർന്ന് വിജയികൾക്കുള്ള സമ്മാനദാനം യുവക്ഷേത്ര കോളജ് ഡയറക്ടർ റവ.ഡോ.മാത്യു വാഴയിൽ നിർവഹിക്കും. ദീപിക തൃശൂർ കോ-ഓഡിനേറ്റിംഗ് എഡിറ്റർ ഫാ.ജോമോൻ മുരിങ്ങാത്തേരി, ഡിഎഫ്സി പാലക്കാട് രൂപത കോ- ഓഡിനേറ്റർ ഫാ.ജോസഫ് ചിറ്റിലപ്പിള്ളി, സെന്റ് ആൻസ് സ്കൂൾ മാനേജർ സിസ്റ്റർ ആലീസ് എന്നിവർ ആശംസ സന്ദേശം നല്കും.
പാലക്കാട് ദീപിക റീജിയണൽ മാനേജർ സനൽ ആന്റോ നന്ദി പറയും.