മുണ്ടൂർ : പഞ്ചായത്തിലെ ഗ്രീൻഫീൽഡ് ഹൈവേ ഇരകൾ മൈലംപുള്ളി സെന്റ് മേരീസ് ചർച്ച് ഹാളിൽ ഒത്തുചേർന്ന് പഞ്ചായത്ത് കമ്മറ്റി രൂപീകരിക്കുകയും പഞ്ചായത്ത് പ്രസിഡന്റ്, എംഎൽഎ, എംപി എന്നിവർക്ക് തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചു നിവേദനം തയാറാക്കുകയും ചെയ്തു.
ഗ്രീൻ ഫീൽഡ് ദേശീയപത സ്റ്റേറ്റ് കോ- ഓർഡിനേഷൻ എക്സിക്യൂട്ടീവ് അംഗം ഹംസപ്പ എടുത്താനാട്ടുകാര അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി കണ്‍വീനർ ഹരിദാസ് യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാകമ്മിറ്റി ജോ.കണ്‍വീനർ ഷാജി സ്വാഗതവും വിഷയാവതാരണം ദിവാകരൻ കാഞ്ഞികുളവും വി.എം.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
യോഗത്തിൽ ഗ്രീൻഫീൽഡ് ദേശീയപത കോ- ഓർഡിനേഷൻ മുണ്ടൂർ കമ്മിറ്റി ഭാരവാഹികളായി ഷാജി ജോസഫ്- ചെയർമാൻ, വി.എം. ഉണ്ണികൃഷ്ണൻ- കൺവീനർ, സജീവ് തന്പി- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
സ്ഥലത്തിന് മാർക്കറ്റ് വിലയുടെ മൂന്നിരട്ടി നഷ്ടപരിഹാരം നല്‍കുക, വീടുകൾക്കും മറ്റ് നിർമ്മതികൾക്കും കാലപ്പഴക്കത്തിനുള്ള ഡിപ്രറെസിയേഷൻ കണക്കാൻപാടില്ല, കാർഷികവിളയ്ക്ക് അതിന്റെ ലൈഫ് ടൈം കണക്കാക്കി നഷ്ടപരിഹാരം നല്‍കണം എന്ന ആവശ്യങ്ങൾ നിവേദനത്തിലുണ്ട്.
ആരാധലയങ്ങൾ, സെമിത്തേരികൾ എന്നിവ ഒഴിവാക്കിയുള്ള അലൈൻമെന്റ് നടപ്പാക്കുക, അതിനു സാധിക്കുന്നില്ലെങ്കിൽ പുതിയ ആരാധനാലയങ്ങളും നിലവിലുള്ള തരത്തിലുള്ള സെമിത്തേരിയിക്കും സ്ഥലവും പെർമിഷനും നല്‍കുക, ഭാഗികമായി വീട് നഷ്ടപ്പെടുന്നവരുടെ വീട് ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ ബാക്കിഭാഗം കൂടി ഏറ്റെടുത്തു നഷ്ടപരിഹാരം നല്‍കുക, ബഫർ സോണിൽ ഉൾപ്പെടുന്ന സ്ഥലത്തിനും കെട്ടിടത്തിനും നഷ്ടപരിഹാരം നല്‍കുക, പുനരധിവാസ പാക്കേജ് മൂന്നിരട്ടിയാക്കുക എന്നിവയും നിവേദനത്തിലുണ്ട്.