മംഗലംഡാം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വിദ്യാർഥികൾക്കായി നടത്തുന്ന പാസ് വേഡ് 2022-2023 പദ്ധതിയുടെ ഭാഗമായി ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾതല ക്യാന്പ് ടൂണിംഗ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മൈനോരിറ്റി കോച്ചിംഗ് സെന്റർ പ്രിൻസിപ്പൽ ഡോ.കെ. വാസുദേവൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ സിസ്റ്റർ ആൽഫിൻ, ക്യാന്പ് കോഡിനേറ്റർ സിസ്റ്റർ റൂബി ആന്റോ, ഡിനോയ് കോന്പാറ എന്നിവർ പ്രസംഗിച്ചു. ബാബു പി.മാത്യു, കെ.എസ്. അബ്ദുൾ കരീം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി. ക്യാന്പിൽ നിന്നും 16 കുട്ടികളെ ജില്ലാതല ഫ്ലവറിംഗ് ക്യാന്പിലേക്ക് തെരഞ്ഞെടുത്തു. ക്യാന്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
സംഘാടകസമിതി യോഗം ഇന്ന്
പാലക്കാട്: സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി, ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ എയ്ഡ്സ് കണ്ട്രോൾ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ഇന്നുച്ചയ്ക്ക് 12 ന് കളക്ടറുടെ ചേംബറിൽ ജില്ലാതല സംഘാടക സമിതി യോഗം ചേരും.