+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ള​യോ​ടിയിൽ കുഴികളെ ഒഴിവാക്കി റോഡുപണി!

ചി​റ്റൂ​ർ: വി​ള​യോ​ടി റോ​ഡി​ൽ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​ട്ടും കു​ഴി​ക​ൾ ഒ​ഴി​വാ​ക്കി​യെ​ന്നു ആ​ക്ഷേ​പം.പു​ഴ​പ്പാ​ലം വി​ള​യോ​ടി പാ​ത​യി​ൽ ഉ​ണ്ടാ​യ ഗ​ർ​ത്തം ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര
വി​ള​യോ​ടിയിൽ കുഴികളെ ഒഴിവാക്കി റോഡുപണി!
ചി​റ്റൂ​ർ: വി​ള​യോ​ടി റോ​ഡി​ൽ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​ട്ടും കു​ഴി​ക​ൾ ഒ​ഴി​വാ​ക്കി​യെ​ന്നു ആ​ക്ഷേ​പം.
പു​ഴ​പ്പാ​ലം വി​ള​യോ​ടി പാ​ത​യി​ൽ ഉ​ണ്ടാ​യ ഗ​ർ​ത്തം ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്ക് അ​പ​ക​ട​കെ​ണി​യാ​യി.
ഒ​രാ​ഴ്ച മു​ൻ​പാ​ണ് പു​ഴ​പ്പാ​ലം മു​ത​ൽ വ​ണ്ടി​ത്താ​വ​ളം വ​രെ അ​ഞ്ചു കി​ലോ​മീ​റ്റ​ർ റോ​ഡി​ൽ ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ചാ​ണ് ഓ​ട്ട​യ​ട​യ്ക്ക​ൽ ന​ട​ന്ന​ത്.
വി​ള​യോ​ടി പു​ഴ​പ്പാ​ലം തി​രി​വു പാ​ത​യി​ൽ പ​ടി​ഞ്ഞാ​റു​വ​ശ​ത്തു കേ​ടു​വ​രാ​ത്ത സ്ഥ​ല​ത്തു നാ​ലു​മീ​റ്റ​ർ നീ​ള​ത്തി​ൽ ടാ​റി​ങ്ങ് ന​ട​ത്തി​യി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തെ സ്ഥി​രം അ​പ​ക​ടം ന​ട​ക്കു​ന്ന ഗ​ർ​ത്ത​ങ്ങ​ൾ ക​രാ​റു​കാ​ര​ൻ ഒ​ഴി​വാ​ക്കി​യെ​ന്നാ​ണ് ആ​ക്ഷേ​പം.
യാ​ത്ര​ക്കാ​ർ ഗ​ർ​ത്തം അ​ട​യ്ക്കാ​ൻ നി​ർ ബ​ന്ധി​ച്ചി​ട്ടും ക​രാ​റു​കാ​ര​ൻ വി​സ​മ്മ​തി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.
രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചി​റ​ങ്ങു​ന്ന ശ​ബ്ദം സ​മീ​പ വീ​ടു​ക​ളി​ൽ താ​മ​സ​ക്കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു​മു​ണ്ട്. സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 30 ൽ ​കൂ​ടു​ത​ൽ ബ​സ്‌​സു​ക​ൾ​ക്ക് പു​റ​മെ നൂ​റു​ക​ണ​ക്കി​നു ഇ​ത​ര​വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യി​ലാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ ഗ​ർ​ത്ത​ങ്ങ​ളു​ള്ള​ത്.