അഗളി : അട്ടപ്പാടി ദോണിഗുണ്ട് ക്ലമെന്റ്സ് ദേവാലയത്തിൽ വിശുദ്ധ ക്ലമന്റിന്റെയും വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയിറങ്ങി. ഇന്നലെ രാവിലെ 10നു നടന്ന തിരുനാൾ തിരുകർമങ്ങൾക്ക് പാലാരിവട്ടം പിഒസി ജീസസ് ഫ്രട്ടേനിറ്റി സ്റ്റേറ്റ് ഡയറക്ടർ ഫാ.മാർട്ടിൻ തട്ടിൽ മുഖ്യ കർമികത്വം വഹിച്ചു സന്ദേശം നല്കി.
തുടർന്ന് കപ്പളയിലേക്ക് വാദ്യമേള അകന്പടിയോടെ പ്രദക്ഷിണവുമുണ്ടായി. ഇടവക ദിനാഘോഷവും നടത്തി. ശനിയാഴ്ച നടന്ന തിരുനാൾ ആഘോഷങ്ങൾക്ക് പരുത്തിക്കാട് സെന്റ് ആന്റണീസ് ചർച്ച് വികാരി ഫാ.ജസ്റ്റിൻ ചിറയിൽ മുഖ്യ കാർമികനായി. ഫാ.ഫെമിൻ ചീരൻ സന്ദേശം നല്കി.
ഇന്നുരാവിലെ ഏഴിന് മരിച്ചവർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർഥനയ്ക്ക് ഇടവക വികാരി ഫാ.ജോണ്‍ മരിയ വിയാനി ഒലക്കേങ്കിൽ, അസി.വികാരി ഫാ.ഹെൽബിൻ മീന്പള്ളിൽ, കണ്‍വീനർ ബേബി ഇലന്തൂർ, കൈക്കാരന്മാരായ ബിജു മുകളെപറന്പിൽ, മാർട്ടിൻ കൊച്ചു കുന്നേൽ എന്നിവർ നേതൃത്വം നല്കി.