മണ്ണാർക്കാട് : വള്ളുവനാട്ടിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിച്ച് ഭീമനാട് വെള്ളീലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷം വർണ്ണാഭമായി. താലപ്പൊലി ദിവസം രാവിലെ വിവിധ പൂജകൾ, അഷ്ടപദി, താലപ്പൊലി കൊട്ടി അറിയിക്കൽ എന്നിവ രാവിലെ നടന്നു.
ഇന്നലെ വൈകുന്നേരം 3.30ന് താലപ്പൊലി എഴുന്നള്ളിപ്പ്, മേളം എന്നിവയുണ്ടായി. ഗജവീരന്മാരുടെ അകന്പടിയോടെയായിരുന്നു എഴുന്നള്ളിപ്പ് നടന്നത്. താലപ്പൊലി മഹോത്സവതിന്റെ ഭാഗമായി കലാപരിപാടികൾക്കു ക്ഷേത്രം മേൽശാന്തി സൂര്യനാരായണൻ എന്പ്രാന്തിരി ഭദ്രദീപം കൊളുത്തി.
ആദ്യ ദിവസം കലാമണ്ഡലം നയന പ്രകാശും സംഘവും അവതരിപ്പിച്ച ഓട്ടൻതുള്ളൽ നടന്നു. തുടർന്ന് മണ്ണാർക്കാട് കലാദേവി നൃത്തകലാക്ഷേത്രം അവതരിപ്പിച്ച നൃത്ത നടന സമന്വയം, അലനല്ലൂർ അഞ്ജന നൃത്ത കലാക്ഷേത്രം അവതരിപ്പിച്ച നൃത്ത സന്ധ്യ, തിരവാതിരക്കളി, ഗാനമേള, നൃത്ത നൃത്ത്യങ്ങൾ, നൃത്ത സന്ധ്യ, ആനച്ചമയ പ്രദർശനം, നാടൻപാട്ട്, പ്രസാദ ഉൗട്ട്, കേളി, ഘോഷം പാട്ട് എന്നിവ വിവിധ ദിവസങ്ങളിലായി നടന്നു.