മക്കിയാട്: സെന്റ് ജോസഫ്സ് ബെനഡിക്ടൈൻ ദേവാലയത്തിൽ സിൽവസ്ട്രോസ് ബെനഡിക്ടൈൻ സഭാ സ്ഥാപകൻ വിശുദ്ധ സിൽവസ്ട്രോസിന്റെ തിരുനാൾ ആഘോഷിച്ചു. മൂന്നുദിവസങ്ങളിലായി നടന്ന ആഘോഷം സഭാംഗങ്ങളായ 20 വൈദികർ ചേർന്ന് അർപ്പിച്ച സമൂഹ ഗാനപൂജയോടെയാണ് സമാപിച്ചത്. തിരുനാൾ കുർബാനയിൽ സഭ പ്രൊവിൻസ് സുപ്പീരിയർ റവ.ഡോ.വിൻസന്റ് കൊരണ്ടിയാർകുന്നേൽ മുഖ്യകാർമികനായിരുന്നു.
അസിസ്റ്റന്റ് സുപ്പീരിയർ ഫാ.ആൻസലം പള്ളിത്താഴത്ത്, അഡ്മിനിസ്ട്രേറ്റർ ഫാ.ബിജു, ബെനഡിക്ടൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജോയി ചെന്പകശേരി, ഹോളി ഫെയ്സ് ഹൈസ്കൂൾ പ്രിൻസിപ്പൽ ഫാ.റോബിൻ തുടങ്ങിയവർ സഹകാർമികരായി. ഫാ.പിയോ കാനാക്കുന്നേൽ വിശുദ്ധ സിൽവസ് ട്രോസിന്റെ തിരുശേഷിപ്പ് വണക്കത്തിനായി അൾത്താരയിൽ സ്ഥാപിച്ചു. ബംഗളൂരു വനാശ്രമം മുൻ സുപ്പീരിയർ ഫാ.തോമസ് തേക്കുംതോട്ടം സന്ദേശം നൽകി. സ്നേഹവിരുന്ന് ഉണ്ടായിരുന്നു.