കോട്ടയം: ഗാന്ധിനഗര്‍- മെഡിക്കല്‍ കോളജ് റോഡ് നാലുവരി പാതയാക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. ഡിസംബര്‍ 16ന് കമ്മീഷന് ചെയ്യുമെന്നാണ് അധികൃതര്‍ നൽകുന്ന സൂചന. ഒക്ടോബര്‍ രണ്ടാവാരം ആരംഭിച്ച പുനര്‍നിർമാണം അതിവേഗത്തില്‍ പൂര്‍ത്തികരിച്ചു കൊണ്ടിരിക്കുകയാണ്. ഇനി മെഡിക്കല്‍ കോളജ് റോഡില്‍നിന്ന് എംസി റോഡിലേയ്ക്ക് ഏകദേശം അരകിലോമീറ്റര്‍ ഭാഗം മാത്രമേ റോഡിന്റെ പുനര്‍ നിർമാര്‍ണം പൂര്‍ത്തീകരിക്കാനുള്ളൂ. കൂടാതെ പോലീസ് സ്റ്റേഷന് സമീപമുള്ള ഇലക്ട്രിക് പോസ്റ്റ് മാറ്റിയിടുന്നതും കാല് നടയാത്രക്കാര്‍ക്കുള്ള നടപ്പാതയും പൂര്‍ത്തീകരിച്ചാല്‍ റോഡ് കമ്മീഷന് ചെയ്യാം.
60 വര്‍ഷം മുമ്പ് മെഡിക്കല്‍ കോളജ് ആശുപത്രി തുടങ്ങുന്ന സമയത്ത് ഏറ്റെടുത്ത റോഡാണിത്. പിന്നീട് റോഡിനു കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. 100 മീറ്റര്‍ വീതിയില്‍ മൂന്നു കിലോമീറ്ററാണ് റോഡുള്ളത്. നിലവില്‍ രണ്ടുവരി പാതയായ റോഡ് നാലുവരി പാതയാക്കുന്നതിനാണ് കഴിഞ്ഞ ബജറ്റില്‍ തുക അനുവദിച്ചിരുന്നത്. റോഡിന്റെ രണ്ടു വശത്തും പാടങ്ങളും ചതുപ്പു നിലവുമാണുള്ളത്. മുടിയൂര്‍ക്കര പാടത്തില്നിന്നുമുള്ള വെള്ളം ഒഴുകി പോകുന്നതിനായി റോഡിനടിയില്കൂടി കലുങ്കും സ്ഥാപിച്ചായിരുന്നു റോഡ് നിര്‍മാണം. നാലു വരി പാതയാക്കുന്നതിന്റെ ഭാമഗായി റോഡ് ചിലയിടങ്ങളില്‍ ഉയര്‍ത്തുന്നുണ്ട്.
റോഡിന്റെ വലതുവശത്ത് തണലേകി നില്ക്കുന്ന മരങ്ങള്‍ സംരക്ഷിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പൊന്‍കുന്നം കെഎസ്ടിപി ഡിവിഷനാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ശ്രീധന്യ കണ്‍സ്ട്രക്ഷനാണ് കരാറുകാരന്. എംസി റോഡില്‍നിന്നും മെഡിക്കല്‍ കോളജിലേക്കുളള ഏറ്റവും എളുപ്പമുള്ള പ്രവേശനവഴി എന്ന നിലയില്‍ എല്ലാവരും തെരഞ്ഞെടുക്കുന്നതും ഈവഴിയാണ്.
റോഡിന്റെ വീതി കൂട്ടുന്നതോടെ നിലവിലുള്ള വാഹന തിരക്ക് കുറയ്ക്കാനും ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് സുഗമമായ രീതിയില്‍ കടന്നു പോകുന്നതിനും സാധിക്കും.