മാഹി: അഴിയൂർ കുഞ്ഞിപ്പള്ളി മേൽപ്പാലത്തിന് സമീപം ലോറിയിടിച്ച് യുവാവ് മരിച്ചു.
അഴിയൂർ എരിക്കിൽ ചാലിൽ സ്വദേശി മുബീന മൻസിലിൽ റയീസ് (40) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30ഓടെയാണ് അപകടം. കുഞ്ഞിപ്പള്ളി എംആർഎ ബേക്കറിയ്ക്ക് സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി ബൈക്കിൽ വീട്ടിലേക്ക് പോകും വഴി മാഹി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി റയീസ് സഞ്ചരിച്ച ബൈക്കിന്റെ പിറകിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ റയീസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇടിച്ച ലോറി നിർത്താതെ പോയെങ്കിലും കൈനാട്ടിയിൽ വച്ച് പോലീസ് പിടികൂടുകയായിരുന്നു. പരേതനായ അന്ത്രുമാൻ - റാബി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷരീഫ. മക്കൾ: റിസ്വാൻ, ആയിഷ (ഇരുവരും വിദ്യാർഥികൾ) സഹോദരങ്ങൾ: ഹനീഫ, നവാസ്, ജലാലുദ്ദീൻ, മുബീന.