+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി അനുശോചിച്ചു

കേളിയുടെ അനുശോചന യോഗംറിയാദ് : ഗൗരിയമ്മയുടെ നിര്യാണത്തിൽ റിയാദ് കേളി കലാസാംസ്കാരിക വേദി അനുശോചിച്ചു. ഓൺലൈനിൽ ചേർന്ന അനുശോചന യോഗത്തിൽ കേളി മുഖ്യരക്ഷാധികാരി കൺവീനർ കെ പി എം സാദിഖ് അധ്യക്ഷത വഹിച്ചു.
കേളി അനുശോചിച്ചു
കേളിയുടെ അനുശോചന യോഗം

റിയാദ് : ഗൗരിയമ്മയുടെ നിര്യാണത്തിൽ റിയാദ് കേളി കലാസാംസ്കാരിക വേദി അനുശോചിച്ചു. ഓൺലൈനിൽ ചേർന്ന അനുശോചന യോഗത്തിൽ കേളി മുഖ്യരക്ഷാധികാരി കൺവീനർ കെ പി എം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അംഗം ഗോപിനാഥൻ വേങ്ങര അനുശോചന പ്രമേയം വായിച്ചു. മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ, സുബ്രഹ്മണ്യൻ ടി ആർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേഷ് കണ്ണപുരം, കുടുബ വേദി ഭാരവാഹികളായ സീബ കൂവോട്, പ്രിയ വിനോദ് , ന്യൂ സനയ്യ രക്ഷാധികാരി കമ്മിറ്റി കൺവീനർ മനോഹരൻ നെല്ലിക്കൽ എന്നിവർ അനുശോചിച്ചു സംസാരിച്ചു.

ചരിത്രഗതി തിരിച്ചറിഞ്ഞ് സാമൂഹ്യ മാറ്റത്തിന് വ്യക്തിപരമായ പങ്ക് വഹിച്ച ധീരയായ വിപ്ലവകാരിയെയാണ് ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്നു് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.