മാനന്തവാടി: വൃദ്ധ ദന്പതികളെ വനത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കമ്മന കുളപ്പുറത്ത് ജോസഫ്(83), ഭാര്യ അന്നക്കുട്ടി (74) എന്നിവരാണ് മരിച്ചത്. പേരിയ 35നു കുറച്ചകലെ ഇന്നലെ രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ 25 മുതൽ ദന്പതികളെ കാണാതായിരുന്നു. തവിഞ്ഞാലിലെ കൊച്ചുമകന്റെ വീട്ടിൽ വന്നശേഷം ആശുപത്രിയിലേക്കെന്നു പറഞ്ഞ് പോയതാണ്. വിഷം കഴിച്ചു ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന. ദന്പതികൾ മുന്പ് പേരിയയ്ക്കു സമീപമാണ് താമസിച്ചിരുന്നത്. തലപ്പുഴ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടം ഇന്നു നടത്തും. മക്കൾ: ഗ്രേസി, റോയി, ബാബു, ഷാജി.