തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പിൻവാതിൽ നിയമന അഴിമതി, പെട്രോൾ ഡീസൽ പാചകവാതക ഇന്ധനങ്ങളുടെ അനിയന്ത്രിതമായ വില വർധന, ലഹരി വ്യാപനം, ക്ഷേമ പെൻഷനുകളുടെ വിതരണം മുടങ്ങിയതുൾപ്പടെയുള്ള വിഷയങ്ങളുന്നയിച്ച് ഐഎൻടിയുസി വെള്ളനാട്മണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ് നടത്തി.വെള്ളനാട് ജംഗ്ഷനിൽ നടത്തിയ ധർണ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് വിമൽ കുമാർ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി സി. ജ്യോതിഷ്കുമാർ,വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ, അരുവിയോട് സുരേന്ദ്രൻ, പി.കമല രാജ്, എ.എസ്.ചന്ദ്ര പ്രകാശ്, പുതുക്കുളങ്ങര മണികണ്ഠൻ, സുമം തുടങ്ങിയവർ പ്രസംഗിച്ചു.