പേരൂര്‍ക്കട: ഭരണഘടനാ ദിനാചരണവും സൗജന്യ നേത്രപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. കുടപ്പനക്കുന്ന് ഹൗസ് നമ്പര്‍ 42ൽ ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയും വെള്ളയമ്പലത്തെ ഡോ. അഗര്‍വാള്‍ കണ്ണാശുപത്രിയും സംയുക്തമായി ദിനാചരണം നടത്തിയത്. തെക്കേവീട് റസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി രാജശേഖരന് നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ ഹൈക്കോടതി ജഡ്ജ് ഹരിഹരന് നായര്‍, ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. സന്തോഷ്, റിട്ട. ഹെഡ്മാസ്റ്റര് ശിവദാസന്‍ പിള്ള, വാസുദേവക്കുറുപ്പ്, കെ.കെ. അനില്‍, അഡ്വ. സി.ടി. തോമസ്, സുപ്രീംകോടതി അഡ്വക്കേറ്റ് മനോജ്പിള്ള എന്നിവര്‍ പങ്കെടുത്തു. ചടങ്ങുമായി ബന്ധപ്പെട്ട് ഹരിതകര്‍മ്മ സേനയിലെ 10 അംഗങ്ങളെ ആദരിച്ചു. കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.