തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ത്യയുടെ 73-ാം മാത് ഭരണഘടനാ ദിനം ആചരിച്ചു.സ്കൂൾ സോഷ്യൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടി കെ. മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു.രാവിലെ 10 ന് ഗാന്ധി സ്ക്വയറിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അനുസ്മരണ സമ്മേളനം നടന്നത്. സ്കൂൾ പ്രിൻസിപ്പൽ ഫാ. ടി.ബാബു അധ്യക്ഷതവഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗീസ്, സ്കൂൾ അധ്യാപകരായ പി.ജെ.ബിന്നി , ബിജു തോമസ് എന്നിവർ പ്രസംഗിച്ചു.
സ്വച്ഛതാ റണ്ണും ഫുട്ബോൾ മത്സരവും
നെടുമങ്ങാട് :സ്വച്ഛതാ റണ്ണിന്റെ ഭാഗമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച സ്വച്ഛതാറണ്ണും സ്കൂളുകൾ തമ്മിലുളള ഫുട്ബോൾ മത്സരവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.ആർ.ഹരി ലാൽ,ടി.ആർ.ചിത്രലേഖ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.ശ്രീകുമാർ,ബീന അജിത്ത്,കണ്ണൻ വേങ്കവിള,ബി.ഡി.ഒ കെ.എസ്.സുരേഷ് കുമാർ,ജിഇഒ ആർ.കെ.നീരജ എന്നിവർ പങ്കെടുത്തു. ഫുട്ബോൾ മത്സരത്തിൽ കരകുളം പഞ്ചായത്തിൽ നിന്നുളള ജിഎച്ച്എസ്എസ് കരകുളം ഒന്നാം സ്ഥാനവും വെമ്പായം പഞ്ചായത്തിലെ നെടുവേലി എച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി.
സ്കിൽ ഡേയും ഫുഡ് ഫെസ്റ്റിവലും നടത്തി
വിതുര : വിതുര ഗവ. വിഎച്ച്എസ്എസിൽ സ്കിൽ ഡേയും നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചു. "നൈപുണി 2022' എന്ന പരിപാടിയിൽ വിഎച്ച്എസ്ഇ എൻഎസ്ക്യൂഎഫ് കോഴ്സുകളിൽ കുട്ടികൾ പഠിക്കുന്ന സ്കില്ലുകളുടെ പ്രദർശനമാണ് നടത്തിയത്. ഇതിനോടൊപ്പം നാഷണൽ സർവീസ് സ്കീം സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് പങ്കാളിത്തം കൊണ്ട് വൻ വിജയമായി.