പാലോട് :പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടം മാതൃകാ ഫാമായി വികസിപ്പിക്കണമെന്ന് കേരള ഗവ. ഫാം വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി.കെ. മധു ഉദ്ഘാടനം ചെയ്തു. എ.എ. ഹക്കിം അധ്യക്ഷതവഹിച്ച യോഗത്തിൽ സുന്ദരേശൻ ചെട്ടിയാർ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. മധു, യൂണിയൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് മണ്ണാറം രാമചന്ദ്രൻ, ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പൂങ്കുളം ബാലകൃഷ്ണൻ റിപ്പോർട്ടും വിനീഷ് കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ.എ. ഹക്കിം (പ്രസിഡന്റ്). മണ്ണാറം രാമചന്ദ്രൻ (വർക്കിംഗ് പ്രസിഡന്റ്), വിനീഷ് കുമാർ, സുന്ദരേശൻ ചെട്ടിയാർ, ലാലിനി, വേണുഗോപാലൻ നായർ (വൈസ് പ്രസിഡന്റുമാർ). പൂങ്കുളം ബാലകൃഷ്ണൻ (സെക്രട്ടറി),എസ്.അജികുമാർ, എസ്. ഉദയകുമാർ, ചിഞ്ചു, വി. രാജശേഖരൻ നായർ (ജോയിന്റ് സെക്രട്ടറിമാർ).