മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ കൂട്ടിരിപ്പുകാരൻ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റ് നടപടികൾ ഉണ്ടാകാത്തതിനെതിരേ പിജി ഡോക്ടർമാർ പ്രതീകാത്മകമായി പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഡോക്ടർമാർ വാർഡുകളിൽ ഹെൽമെറ്റ് ധരിച്ചുകൊണ്ട് രോഗികളെ പരിചരിച്ചു.
കൂടാതെ മെഡിക്കൽ കോളജ് കാമ്പസിൽ മെഴുകുതിരി കത്തിച്ചുകൊണ്ട് ഡോക്ടർമാർ പ്രതീകാത്മക പ്രതിഷേധ സമരവും സംഘടിപ്പിച്ചു. വനിതാ ഡോക്ടറെ ആക്രമിച്ച കൊല്ലം സ്വദേശിയായ ആളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും ഡോക്ടർമാർ നിവേദനം നൽകി.
സംഭവത്തിൽ നാളെയോ മറ്റന്നാളോ അറസ്റ്റ് ഉണ്ടാകുമെന്ന ഉറപ്പാണ് അധികൃതർ നൽകിയിരിക്കുന്നത്.
മെഡിക്കൽ കോളജിലെ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിന് മെഡിക്കൽ കോളജ് അധികാരികൾ, ഡോക്ടർമാരുടെ സംഘടന, പിജി പ്രതിനിധികൾ എന്നിവരെയെല്ലാം ചേർത്ത് സംയുക്തമായി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്നും അധികൃതർ പറഞ്ഞു.
അറസ്റ്റ് വൈകുന്നപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് കേരള മെഡിക്കൽ പിജി അസോസിയേഷന്റെ തീരുമാനം.