കൊല്ലം : വിദ്യാർഥികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും ചോറ് പൊതി സമാഹരിച്ചു കാരുണ്യകേന്ദ്രങ്ങളിലും കിടപ്പുരോഗികൾക്കും എത്തിക്കുന്ന അഗതികൾക്കൊരു ചോറ് പൊതി പദ്ധതി ആരംഭിച്ചതിന്റെ 14-ാമത് വാർഷികം തങ്കശേരി ബിഷപ്സ് ഹൗസിൽ നടന്നു.
വി കെയർ പാലിയേറ്റീവ് മുഖ്യരക്ഷാധികാരിയും ഹാൻഡ്സ് ഫോർ ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയുമായ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളിൽ പങ്കു വെയ്ക്കുന്ന ശീലം രൂപീകൃതമാക്കാനും വിശക്കുന്നവന് അന്നമാകുന്ന ദൈവീകിത രൂപപ്പെടുത്തുവാനുമാണ് ഹാൻഡ് ഫോർ ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് അഗതികൾക്കൊരു ചോറ് പൊതി പദ്ധതി ആരംഭിച്ചതെന്ന് ബിഷപ് പറഞ്ഞു.
2009 നവംബർ 23 നു വിക്ടോറിയ ആശുപത്രിയിലാണ് ചോറ് പൊതി വിതരണം ആരംഭിച്ചത്. കോവിഡ് കാലത്ത് തടസം നേരിട്ട പദ്ധതി പിന്നീട് വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു ജനകീയമായി നടപ്പിലാക്കുകയാണെന്നും ബിഷപ് പറഞ്ഞു.
ട്രസ്റ്റ് ചെയർമാനും ഹാൻഡ്സ് ഫോർ ലൈഫ് വർക്കിംഗ് പ്രസിഡന്റുമായ ജോർജ് എഫ് സേവ്യർ വലിയവീട് അധ്യക്ഷത വഹിച്ചു. വി കെയർ പാലിയേറ്റീവ് ട്രഷറർ ബെറ്റ്സി എഡിസൺ, ഇപ്ലോ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, കെ സി വൈ എം മുൻ സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു കുരിശിങ്കൽ എന്നിവർ പ്രസംഗിച്ചു. ചോറ് പൊതി പദ്ധതി രൂപീകരിച്ച ഡോ. പോൾ ആന്റണി മുല്ലശേരിയെ ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റയും ബെറ്റ്സി എഡിസനും ചേർന്നും ജോർജ് എഫ് സേവ്യർ വലിയവീടിനെ എഡ്വേർഡ് രാജു കുരിശിങ്കലും പൊന്നാട അണിയിച്ചു ആദരിച്ചു.