കൊല്ലം: ശബരിമല, പമ്പ, നിലയ്ക്കൽ ഉൾപ്പെടെയുള്ള ശബരിമല സങ്കേതങ്ങളിലും ഇടത്താവളങ്ങളിലും തീർഥാടകരെ വ്യാപാരികൾ വ്യാപകമായി ചൂഷണം ചെയ്യുകയാണെന്ന് ശബരിമല അയ്യപ്പ ധർമ പരിഷത്ത് ദേശീയ നിർവാഹക സമിതി യോഗം ആരോപിച്ചു.
ഭക്ഷണ പഥാർഥങ്ങളുടെയും സ്റ്റേഷനറി സാധനങ്ങളുടെയും വിലവിവരപട്ടിക തീർഥാടകരുടെ ശ്രദ്ധയിൽ പെടുംവിധം പ്രദർശിപ്പിച്ചിട്ടില്ല. സർക്കാരുദ്യോഗസ്ഥന്മാരും വിജിലൻസും വ്യാപാരികൾക്ക് ഒത്താശ ചെയ്ത് തീർഥാടകരെ ചൂഷണം ചെയ്യുന്ന നടപടികൾ അവസാനിപ്പിക്കുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പരിഷത്ത് അറിയിച്ചു.
തീർഥാടന കേന്ദ്രങ്ങളിൽ ആവശ്യമായ സൗജന്യ ഭക്ഷണ വിതരണം നടത്തുന്ന കാര്യത്തിൽ ദേവസ്വം ബോർഡ് കാണിക്കുന്ന വിമുഖത ഒഴിവാക്കണം. ശബരിമല തീർഥാടനം കൊള്ളയടിക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നത്. കെഎസ്ആർടിസിയുടെ അമിതചാർജ് ഒഴിവാക്കാൻ സർക്കാരിന്റേയും കോടതിയുടെയും ഇടപെടലുകൾ ഉണ്ടാകണമെന്ന് യോഗം അഭ്യർഥിച്ചു. തഞ്ചാവൂർ ശ്രീധര ശാസ്ത്രികൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻ നായർ, കോർഡിനേറ്റർ ചവറ സുരേന്ദ്രൻ പിള്ള, അറുമാനൂർ ഉണ്ണികൃഷ്ണൻ, തുറവൂർ പത്മനാഭൻ നായർ, വി.ജെ. ഉണ്ണികൃഷ്ണൻ നായർ, എസ്.ജി.ശിവകുമാർ പത്തനാപുരം എന്നിവർ പ്രസംഗിച്ചു.