പുനലൂർ: വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളിൽമേൽ തീരുമാനമെടുക്കുന്നത് കൂട്ടായ ആലോചനയിലൂടെ മാത്രമേ ആകാവൂ എന്ന് മുൻ മന്ത്രി കെ. രാജു അഭിപ്രായപ്പെട്ടു.
സർക്കാരോ മന്ത്രിയോ മാത്രമല്ല തീരുമാനങ്ങൾ എടുക്കേണ്ടതെന്നും കൂട്ടായ ചർച്ചയിലൂടെയാണ് നടപടികൾ കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഏറെ സംഭാവനകൾ നൽകിയ ഒരു തലമുറയെ മറന്നു കൊണ്ടുള്ള നിലപാട് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ പുനലൂർ സെന്റ് ഗൊരേറ്റി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തെക്കൻ മേഖലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുൻ മന്ത്രി . തെക്കൻ മേഖലാ പ്രസിഡന്റ് സ്റ്റീഫൻസൺ ഏബഹാം അധ്യക്ഷത വഹിച്ചു.
മോൺ. സെബാസ്റ്റ്യൻ വാസ് അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെകട്ടറി സി.ടി. വർഗീസ് വിഷയാവതരണം നടത്തി. കോർപറേറ്റ് മാനേജർ ഫാ. ക്രിസ്റ്റി ജോസഫ് മുഖ്യസന്ദേശം നൽകി. ഭാരവാഹികളായ എലിസബത്ത് ലിസി, സുമിത് സാമുവൽ, ആശ ജി, മാത്യൂസ് ഡാനിയേൽ, പ്രമീള ജോർജ്, ഉഷ മേരി ജോൺ, മിനു റബേക്ക എന്നിവർ പ്രസംഗിച്ചു.
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഇന്നിന്റെ പ്രസക്തിയെപ്പറ്റി സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി. വർഗീസ് ക്ലാസ് നയിച്ചു. പതാക ഉയർത്തൽ ഫാ. ക്രിസ്റ്റി ജോസഫ് നിർവഹിച്ചു. തെന്മല ഡാം, പതിമൂന്ന് കണ്ണറപ്പാലം എന്നിവിടങ്ങളിലേക്ക് ഔട്ടിംഗ് നടത്തി. കേരളത്തിലെ പന്ത്രണ്ട് രൂപതകളിൽ നിന്നായി 150 ൽ പരം പ്രതിനിധികൾ പങ്കെടുത്തു.