കൊല്ലം: ചിന്നക്കട വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി. ഡിസംബർ മൂന്നിന് സമാപിക്കും. ഇടവക വികാരി ഫാ. ജോസഫ് ജോൺ തിരുനാൾ കൊടിയേറ്റ് നടത്തി. റവ. ഡോ. ബൈജു ജൂലിയാൻ തിരുനാൾ സമാരംഭ ദിവ്യബലിയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു.
ഇന്നുമുതൽ ഡിസംബർ ഒന്നുവരെ എല്ലാ ദിവസവും രാവിലെ ഏഴിന് ദിവ്യബലി, വൈകുന്നേരം അഞ്ചിന് ജപമാല, ലിറ്റിനി, നൊവേന, 5.30ന് ദിവ്യബലി, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആശീർവാദം എന്നിവ നടക്കും. ഫാ. അനിൽ ജോസ്, ഫാ. ജോൺ പോൾ, ഫാ. സി. റ്റി. ബിബിൻ, ഫാ. ജോസഫ് ആന്റണി ഫ്രാൻസിസ് എന്നിവർ കാർമികത്വം വഹിക്കും.
രണ്ടിന് വൈകുന്നേരം 5.45ന് ബിഷപിന് സ്വീകരണം. തുടർന്ന് ആഘോഷമായ വേസ്പര, ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം.
മൂന്നിന് രാവിലെ ഏഴിന് ദിവ്യബലി ഫാ. ബിനു തോമസ് കാർമികത്വം വഹിക്കും. 9.30ന് തിരുനാൾ ദിവ്യബലി, ഫാ. മനോജ് ആന്റണി മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോ ആന്റണി അലക്സ് വചന സന്ദേശം നൽകും. തുടർന്ന് സ്നേഹവിരുന്ന് നടക്കും.
വൈകുന്നേരം അഞ്ചിന് കൃതജ്ഞതാ ദിവ്യബലി, ഫാ. ജോസഫ് ജോൺ കാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ കൊടിയിറക്ക് എന്നിവ നടക്കും.