പത്തനംതിട്ട: പ്രതിദിന വിലക്കയറ്റം ജനജീവിതം ദുഃസഹമാക്കുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കടക്കം വില കുതിച്ചുയരുകയാണ്. പലവ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടെയും വില ഉയരുകയാണ്. ഇതിനൊപ്പം പാലിനും ഭക്ഷണസാധനങ്ങള്‍ക്കും ബേക്കറി ഉത്പന്നങ്ങള്‍ക്കും വില കൂടിവരികയാണ്.
കുത്തരിക്കും വെള്ളയരിക്കുമുള്ള വിലക്കയറ്റമാണ് സാധാരണക്കാരെ പ്രതിസന്ധിയിലാഴ്ത്തിയത്.
മട്ടഅരി ചില്ലറ ഒരു കിലോയ്ക്ക് 35 രൂപ ആയിരുന്നത് 60 രൂപയായി വര്‍ധിച്ചു. ബ്രാന്‍ഡഡ് മട്ട അരി 67 രൂപയിലും എത്തി. ജയ അരി 38 രൂപയ്ക്ക് ലഭിച്ചിരുന്നത് ഇപ്പോള്‍ കിലോ 62 രൂപയാണ്.
ഗോതമ്പിന് 33ല്‍നിന്ന് 44ലേക്ക് ഉയര്‍ന്നു. പാല് വിലയും കൂടുകയാണ്. ഇതോടൊപ്പം ഹോട്ടല്‍ ഭക്ഷണവിലയും കൂടും. പരിപ്പിന് 2021ല്‍ 70 രൂപയായിരുന്നതു നൂറുശതമാനം വിലവര്‍ധനയായി. ഇപ്പോള്‍ 140 യ്ക്കാണ് വില്‍ക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പല വ്യഞ്ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും 50 മുതല്‍ 100ശതമാനം വരെയാണ് വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. ചിലയിനം പല വ്യഞ്ജനങ്ങള്‍ക്ക് മൂന്നര ഇരട്ടി വരെ വില കൂടിയിട്ടുണ്ട്.
സോപ്പ്, എണ്ണ തുടങ്ങി നിത്യോപയോഗസാധനങ്ങള്‍ക്കും പ്രതിദിനം വില വര്‍ധിക്കുകയാണ്. സ്റ്റേഷനറി സാധനങ്ങളുടെയും വില അടിക്കടി വര്‍ധിക്കുകയാണ്.
ഇടപെടല്‍ പാളി
വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടപെടലുകള്‍ പാളി. അരി വണ്ടിയുടെ യാത്ര ആദ്യ ട്രിപ്പില്തന്നെ അവസാനിച്ചു. റേഷന്‍ കടകളിലും ആവശ്യാനുസരണം സാധനങ്ങള്‍ ലഭ്യമല്ല. സപ്ലൈകോയിലും സാധനങ്ങള്‍ക്കു ക്ഷാമമാണ്. നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ നല്കുമെന്നു പറയുന്നുണ്ടെങ്കിലും പൊതുവിപണിയില്‍നിന്നു കാര്യമായ വിലക്കുറവ് പല ഉത്പന്നങ്ങള്‍ക്കും ഉണ്ടാകുന്നില്ല.
പച്ചക്കറി വിലയിലും
വര്‍ധന
പച്ചക്കറി വില വിപണിയില്‍ എല്ലാദിവസവും കൂടിവരികയാണ്. തമിഴ്നാട് പച്ചക്കറിയെ ആശ്രയിക്കുമ്പോള്‍ വില നിര്‍ണയിക്കുന്നതും വ്യാപാരികള്‍ തന്നെയാണ്. ശബരിമല തീര്‍ഥാടനകാലം കൂടിയായതോടെ ഓരോ ദിവസവും വില കൂടിവരികയാണ്. ചില്ലറ സാധനങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന വില്‍ക്കുന്നത് മാത്രമാണ് വില പിടിച്ചു നിര്‍ത്താനുള്ള ഏക മാര്‍ഗം.
സവാള 40 (25)
ചെറിയ ഉള്ളി 90 (30)
ബീന്‍സ് 60 (35)
കോളിഫ്ളവര്‍ 60 (30)
കാരറ്റ് 80. (30)
ഇഞ്ചി 80 (30)
കത്തിരി 40 (25)
വെളുത്തുള്ളി 60 (35)