പത്തനംതിട്ട: ചിറ്റാര്‍ അള്ളുങ്കല്‍ ഡാമിനോടു ചേര്‍ന്ന ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി. ഇന്നലെ പുലര്‍ച്ചെയോടെ നദി നീന്തിക്കടന്ന് മറുകരയിലെ ജനവാസ കേന്ദ്രത്തിലെത്തിയ ഒറ്റയാന് നേരം പുലരുന്നതുവരെ കൃഷിയിടങ്ങളിലുണ്ടായിരുന്നു. ഏത്തവാഴയും റബറും അടക്കം വന്‍ തോതില്‍ കൃഷി നശിപ്പിച്ചു. പുളിവേലില്‍ തോമസ് കോശിയുടെ 250 മൂട് ഏത്തവാഴ കൃഷി പൂര്‍ണമായി ചവിട്ടുമെതിച്ചു. റബര്‍ തൈകള്‍, തെങ്ങിന് തൈകള്‍ എന്നിവയും പിഴുതെറിഞ്ഞു.
രാവിലെ ആളുകള്‍ എഴുന്നേറ്റ് ബഹളം വച്ചെങ്കിലും ആന മടങ്ങാന്‍ തയാറായിരുന്നില്ല. പിന്നീട് പടക്കം പൊട്ടിച്ച് ഭീതിപ്പെടുത്തിയതോടെയൈണ് നദിയിലേക്കിറങ്ങിയത്.
രാവിലെ ആളുകള്‍ എഴുന്നേറ്റ് ബഹളം വച്ചെങ്കിലും ആന മടങ്ങാന്‍ തയാറായിരുന്നില്ല. പിന്നീട് പടക്കം പൊട്ടിച്ച് ഭീതിപ്പെടുത്തിയതോടെയൈണ് നദിയിലേക്കിറങ്ങിയത്.