+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"വാക്‌സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകുക'

കുവൈറ്റ് സിറ്റി: വാക്‌സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ വിദേശകാര്യ മന്ത്രി,
കുവൈറ്റ് സിറ്റി: വാക്‌സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ വിദേശകാര്യ മന്ത്രി, ഇന്ത്യൻ അംബാസഡർ, കേരള മുഖ്യമന്ത്രി, വിദേശകാര്യ സഹമന്ത്രി, നോർക്ക ഡയറക്ടർ എന്നിവർക്ക് നിവേദനം സമർപ്പിച്ചു.

വിദേശ രാജ്യങ്ങളിൽനിന്നും തിരിച്ചു വരുന്നവർക്ക് വാക്‌സിനേഷൻ നിർബന്ധമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നാട്ടിൽ നിന്നും വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ പ്രവാസികളുടെ തിരിച്ചു പോക്ക് എളുപ്പമാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: സലിം കോട്ടയിൽ