പത്തനംതിട്ട: സ്റ്റുഡന്റ് പോലീസ് വോളണ്ടിയർ കോർപ്സ് ചിൽഡ്രൻസ് ഡേ ചലഞ്ച് പുത്തനുടുപ്പും പുസ്തകവും 3.0 ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഗവൺമെന്റ് എച്ച്എസ്എസിൽ ജില്ലാ പോലീസ് സ്വപ്നിൽ മധുകർ മഹാജൻ നിർവഹിച്ചു.
കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ, പുതിയ വസ്ത്രങ്ങൾ, ഭക്ഷണ വസ്തുക്കൾ മറ്റ് ആവശ്യസാധനങ്ങൾ തുടങ്ങി ഒന്നു മുതൽ 20 വയസുവരെയുള്ള അർഹരായ കുട്ടികൾക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് കൈമാറി. പുത്തനുടുപ്പും പുസ്തകവും ചിൽഡ്രൻസ് ഡേ ചലഞ്ച് - എസ്വിസി കേരളയുടെ ആദ്യ കമ്യൂണിറ്റി ഓഫ്ലൈൻ പ്രോജക്ടായാണ് നടപ്പാക്കുന്നത്. അനാഥ ബാല്യങ്ങളെയും അർഹതപ്പെട്ട കുഞ്ഞുങ്ങളെയും തേടിയുള്ള ഒരു യാത്ര. ശിശുദിനവുമായി അനുബന്ധിച്ച് ചിൽഡ്രൻസ് ഡേ ചലഞ്ച് എന്ന പേരിലായിരുന്നു പരിപാടി. ഏകദേശം പത്തു ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് ജില്ലയിൽ അർഹതപ്പെട്ടവർക്ക് കൈമാറിയത്.
ചടങ്ങിൽ പത്തനംതിട്ട ജില്ലാ എസ്പിസി നോഡർ ഓഫീസർ ഡിവൈഎസ്പി കെ.എ. വിദ്യാധരൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ശോഭ ആന്റോ, എസ്വിസി സംസ്ഥാന കോർഡിനേറ്റർ ഷിദിൻ ചാക്കോ, ഗാർഡിയൻ എസ്പിസി പ്രസിഡന്റ് എസ്. വഹാബ്, അസിസ്റ്റന്റ് നോഡൽ ഓഫീസർ ജി. സുരേഷ് കുമാർ, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ അനില അന്ന തോമസ്, തോമസ് ചാക്കോ, എസ്വിസി ജില്ലാ കോർഡിനേറ്റർ കെ.പി. നിഷാന്ത് എന്നിവർ പ്രസംഗിച്ചു.