ഇലന്തൂര്‍: ഇലന്തൂരിന്റെ ജനകീയ കലയായ പടയണിയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നു തുടക്കം.
നാലു മാസത്തോളം നീണ്ടുനില്‍ക്കുന്ന ദിവസേനയുള്ള കളരിയില്‍ ഇലന്തൂരിന്റെ പൈതൃകം ഒരു തലമുറയില്‍ അടുത്ത തലമുറയിലേക്ക് പകര്ന്നുനല്കുന്ന വിശിഷ്ട ചടങ്ങുകളാണ് നടക്കുന്നത്. ഇലന്തൂര്‍ ശ്രീഭഗവതികുന്ന് ദേവീക്ഷേത്ര പുനപ്രതിഷ്ഠാ ഹാളില്‍ നടക്കുന്ന പടയണി കളരിക്ക് പടയണി ആശാന് ദിലീപ് കുമാര്‍ ദീപം തെളിക്കും. കളരിയില്‍ വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ എട്ടുദിവസം നീണ്ടു നില്ക്കുന്ന ഉത്സവനാളുകളില്‍ അരങ്ങേറ്റം കുറിക്കും. പടയണിതുള്ളല്, പാട്ട്, തപ്പ് മേളം, പടയണിവിനോദം, കോലം എഴുത്ത് എന്നിവയില്‍ പ്രത്യേകം ക്ലാസുകളുണ്ടാകും.
ഭിന്നശേഷി കുട്ടികള്‍ക്കായി
പ്രാദേശിക പഠനയാത്ര നടത്തി
തിരുവല്ല: റോട്ടറി ക്ലബ് ഓഫ് തിരുവല്ല ഈസ്റ്റിന്റെ അഭിമുഖ്യത്തില്‍ എസ്എസ്കെയും ബ്ലോക്ക് റിസോഴ് സെന്റര്‍ തിരുവല്ലയുമായി സഹകരിച്ച് തിരുവല്ല താലൂക്കിലെ ഭിന്നശേഷി കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കാനായി ജില്ലയിലെ പ്രധാന സ്ഥലങ്ങളില്‍ കുട്ടികളെയുംകൊണ്ട് പഠനയാത്ര നടത്തി. തിരുവല്ല ഗവണ്മെന്റ് മോഡല്‍ യുപി സ്കൂളില്‍ ഭിന്നശേഷി കുട്ടികളുടെ പ്രാദേശിക പഠനയാത്ര തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പന് റാവുത്തര്‍ ഫ്ളാഗ് ഓഫ് ചെയ്തു റോട്ടറി ക്ലബ് ഓഫ് തിരുവല്ല ഈസ്റ്റ് പ്രസിഡന്റ് അഭിലാഷ് ചന്ദ്രന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റോയ് മാത്യു ആമുഖ പ്രഭാഷണം നടത്തി റോട്ടറി ക്ലബ് സെക്രട്ടറി ലിജോ മത്തായി, സ്പെഷല്‍ എഡ്യുക്കേറ്റര്‍ ജോജീന ജോസ്, ട്രെയ്നര്‍ ദീപു, റെജി കുരുവിള, നന്ദകുമാര്‍ വര്‍മ എന്നിവര്‍ പ്രസംഗിച്ചു.