എഴുമറ്റൂര്‍: അയിരൂര്‍ ഹോളിസ്റ്റിക് സെന്റര്‍ നിര്‍മിക്കുന്ന സ്നേഹ വീട് പദ്ധതി പ്രദേശത്തേക്ക് ഉള്ള റോഡിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപിയും മാര്‍ത്തോമ്മ സഭ റാന്നി നിലയ്ക്കല്‍ ഭദ്രാസനാധ്യക്ഷന്‍ തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്കോപ്പയും ചേര്‍ന്ന് നിര്‍വഹിച്ചു. എഴുമറ്റൂര്‍ പഞ്ചായത്തിലെ അമ്പലംപടി - കണ്ണനാട്ടുപടി പാതയാണ് സ്നേഹ വീടുകളുടെ നിര്‍മാണത്തിനു വേണ്ടി ഹോളിസ്റ്റിക് സെന്റര്‍ വീതി കൂട്ടി പുനര്‍നിര്‍മിച്ചത്. റോഡിന്റെ ടാറിംഗിനും നവീകരണത്തിനുമായി 15 ലക്ഷം രൂപ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. ജെഎംഎംഎ ഡയറക്ടര്‍ റവ. വി.എസ്. സ്കറിയ, സെന്റര്‍ ട്രഷറര്‍ പി.പി. അച്ചന്‍കുഞ്ഞ്, എം.ജി. ശമുവേല്‍, മാത്യു വര്‍ഗിസ്, പഞ്ചായത്ത് പ്രസിഡന്റ് ജിജി പി. ഏബ്രഹാം വൈസ് പ്രസിഡന്റ് ജേക്കബ് കെ. ഏബ്രാഹാം , വാര്‍ഡ് മെംബര്‍ ലീലാമ്മ സാബു എന്നിവര്‍ പ്രസംഗിച്ചു.