പത്തനംതിട്ട: പട്ടികജാതി, വര്‍ഗ വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.
ജില്ലാതല പട്ടികജാതി, വര്‍ഗ വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
പന്തളം തെക്കേക്കര പഞ്ചായത്തിലെ കൈരളി കുടിവെള്ള പദ്ധതി, തുമ്പമണ്‍ പഞ്ചായത്ത് മുട്ടം പട്ടികജാതി കോളനി ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങുന്നത്, വിജ്ഞാന് വാടികളുടെ പ്രവര്‍ത്തന ചെലവ്, കുളനട വാര്‍ഡ് അഞ്ച് മുടന്തിയാനിക്കല്‍ ബഥനി മഠം റോഡ് നിര്‍മാണം, കൊടുമണ്‍ വാര്‍ഡ് 11 എരുത്വാകുന്ന് കോളനി കനാലിന് കുറുകെ പാലം, കോന്നി കൊന്നപ്പാറ പട്ടികജാതി കോളനി റോഡ് തുടങ്ങിയ ഏഴ് പദ്ധതികള്‍ പട്ടികജാതി വര്‍ഗ വികസന സമിതി അംഗീകരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, എഡിഎം ബി. രാധകൃഷ്ണന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ആര്. രഘു, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.