+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെരുന്നാൾ സുദിനത്തിൽ വാക്സിൻ ചലഞ്ച് വിജയിപ്പിക്കുന്നതിനായി രംഗത്തിറങ്ങുക: ഐസിഎഫ്

കുവൈറ്റ് സിറ്റി: പെരുന്നാളിന്‍റെ സന്തോഷത്തോടൊപ്പം കോവിഡ് പ്രതിസന്ധിയിൽ നിന്ന് പിറന്ന നാടിനെ സംരക്ഷിച്ചു നിർത്തുന്നതിന്‍റെ ഭാഗമായി വാക്സിൻ ചലഞ്ചിന്‍റെ വിജയത്തിന് യൂണിറ്റ് കമ്മിറ്റികൾ രംഗത്തിറങ്ങണമെ
പെരുന്നാൾ സുദിനത്തിൽ വാക്സിൻ ചലഞ്ച് വിജയിപ്പിക്കുന്നതിനായി രംഗത്തിറങ്ങുക: ഐസിഎഫ്
കുവൈറ്റ് സിറ്റി: പെരുന്നാളിന്‍റെ സന്തോഷത്തോടൊപ്പം കോവിഡ് പ്രതിസന്ധിയിൽ നിന്ന് പിറന്ന നാടിനെ സംരക്ഷിച്ചു നിർത്തുന്നതിന്‍റെ ഭാഗമായി വാക്സിൻ ചലഞ്ചിന്‍റെ വിജയത്തിന് യൂണിറ്റ് കമ്മിറ്റികൾ രംഗത്തിറങ്ങണമെന്ന് ഐസിഎഫ് സിറ്റി സെൻട്രൽ കമ്മിറ്റി ആഹ്വാനം ചെയ്തു.

പെരുന്നാൾ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐസിഎഫ് യൂണിറ്റ് കമ്മിറ്റികൾ പരമാവധി സംഖ്യ ശേഖരിച്ചു നൽകും. ഇന്ത്യൻ ഗ്രാന്‍റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ് ലിയാരുടെയും ഐസിഎഫ് ഗൾഫ് കൗണ്‍സിലിന്‍റെയും നിർദ്ദേശമനുസരിച്ചാണ് വാക്സിൻ ചലഞ്ചിൽ പങ്ക് ചേരുന്നത്.

ഇതുസംബന്ധിച്ചു ചേർന്ന യോഗത്തിൽ ഐ.സി.എഫ് സിറ്റി സെൻട്രൽ പ്രസിഡന്‍റ് മുഹമ്മദലി സഖാഫി പട്ടാന്പി അധ്യക്ഷത വഹിച്ചു. ഐസിഎഫ് നാഷ്ണൽ സെക്രട്ടറി അബ്ദുല്ല വടകര സംബന്ധിച്ചു. സെൻട്രൽ ജനറൽ സെക്രട്ടറി മുഹമ്മദ് ബാദുഷ മുട്ടനൂർ സ്വാഗതവും സംഘടനാ കാര്യ സെക്രട്ടറി സ്വാദിഖ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ