കൊഴുവനാൽ: കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വ്യക്തിഗത ആനുകൂല്യമായ ആട്ടിൻകൂട് നിർമാണം, കന്നുകാലിക്കൂട് നിർമാണം, കോഴിക്കൂട് നിർമാണം, കിണര്‍ നിര്‍മാണം, കിണര്‍ റീചാര്‍ജിംഗ്, അസോള ടാങ്ക് നിര്‍മാണം, സോക്ക്പിറ്റ് നിര്‍മാണം, കംപോസ്റ്റ് പിറ്റ് നിർമാണം, ഫാം പോണ്ട് നിർമാണം, തീറ്റപ്പുൽ ക്യഷി എന്നിവ ചെയ്യാൻ താത്പര്യമുള്ളവർ കൊഴുവനാൽ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 8606649605, 6282660516.
വാളികുളത്ത് കാത്തിരിപ്പ് കേന്ദ്രം റെഡി
കടനാട്: കൊല്ലപ്പിള്ളി - മേലുകാവ് റോഡില്‍ കടനാട് പഞ്ചായത്തിലെ വാളികുളത്ത് ബസ് യാത്രക്കാര്‍ക്കായുള്ള കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. വെയിലും മഴയും ഏറ്റുള്ള കാത്തുനില്പ്പിന് ഇതോടെ വിരാമമായി. ഇരിപ്പിട സൗകര്യത്തോടെയാണ് നിര്‍മാണം നടത്തിയത്. ജോസ് കെ.മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചാണ് നിര്‍മാണം. പദ്ധതി നടപ്പാക്കിയ ജോസ് കെ. മാണിയെ പൗരാവലിയുടെ യോഗം അനുമോദിച്ചു. ജോസ് കെ. മാണി എംപി കാത്തിരിപ്പ് കേന്ദ്രം സന്ദര്‍ശിച്ച് നിര്‍മാണം വിലയിരുത്തി.