+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഐസി ഈദ് ആശംസകൾ നേർന്നു

കുവൈറ്റ് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്‍റർ എല്ലാവർക്കും ഈദ് ആശംസകൾ നേർന്നു. റംസാൻ വ്രതത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം തുടര്‍ന്നുള്ള ജീവിതത്തിലും കാത്തു സൂക്ഷിക്കണമെന്നും ആരാധനകളിലൂടെ സ്വന്തത്തിലേക്
ഐഐസി ഈദ് ആശംസകൾ നേർന്നു
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്‍റർ എല്ലാവർക്കും ഈദ് ആശംസകൾ നേർന്നു. റംസാൻ വ്രതത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം തുടര്‍ന്നുള്ള ജീവിതത്തിലും കാത്തു സൂക്ഷിക്കണമെന്നും ആരാധനകളിലൂടെ സ്വന്തത്തിലേക്ക് ചുരുങ്ങുകയല്ല ലോകരിലേക്ക് പടരുകയാണ് വിശ്വസികൾ ചെയ്യേണ്ടതെന്നും ആര്‍ഭാടങ്ങളിലും അനാവശ്യങ്ങളിലും മുഴുകി റംസാനിൽ നേടിയെടുത്ത ആത്മീയചൈതന്യം നഷ്ടപ്പെടുത്താതിരിക്കാന്‍ വിശ്വസികൾ ശ്രദ്ധിക്കണമെന്നും ഇന്ത്യൻ ഇസ്ലാഹി സെന്‍റർ സന്ദേശത്തിൽ പറഞ്ഞു.

പരസ്പര സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്താനും കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും സഹജീവികളോട് സഹനവും കാരുണ്യവും കാണിക്കാനും വ്രതവിശുദ്ധിയുടെ സുകൃത ജീവിതത്തിന്‍റെ തുടര്‍ച്ചയായി കടന്നുവന്ന സന്തോഷ നാളില്‍ നമുക്ക് സാധിക്കണം. ജനങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്പെടുന്നവൻ എന്ന പ്രവാചക വചനം ഏറെ ശ്രദ്ധേയമാണ്. ലോകം മുഴുവൻ കോവിഡ് പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുമ്പോൾ ആഘോഷങ്ങൾ പരിധി കവിയാതിരിക്കാനും അതിനുമപ്പുറത്തു ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്പെടുന്നവരാകാനുമാണ് ഓരോ വിശ്വസിയും ഉത്സാഹിക്കേണ്ടതെന്നും ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ഓർമ്മപ്പെടുത്തി.

വിശുദ്ധ റംസാൻ മാസത്തിൽ പാലസ്തീനിലെ മസ്ജിദുൽ അഖ്‌സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിക്കുന്നതോടൊപ്പം ലോകരാഷ്ട്രങ്ങളുടെ കൂടെ പലസ്തീൻ ഐക്യദാർഢ്യത്തിന് പൂർണ പിന്തുണ അറിയിക്കുകയും ചെയ്യുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ