+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

കൂ​ട്ടി​ക്ക​ൽ: സൈ​ക്കി​ൾ യാ​ത്രി​ക​നാ​യ വി​ദ്യാ​ർ​ഥി​ക്ക് കാ​റി​ടി​ച്ച് പ​രി​ക്ക്. നാ​ര​കം​പു​ഴ ക​ട്ട​പ്ലാ​ക്ക​ൽ, അ​യ്യു​ബ് ഖാ​ന്‍റെ മ​ക​ൻ അ​ഷ്ഹ​ദ് അ​യ്യൂ​ബ് (16) നാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ
വാ​ഹ​നാ​പ​ക​ട​ത്തി​ൽ  വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്
കൂ​ട്ടി​ക്ക​ൽ: സൈ​ക്കി​ൾ യാ​ത്രി​ക​നാ​യ വി​ദ്യാ​ർ​ഥി​ക്ക് കാ​റി​ടി​ച്ച് പ​രി​ക്ക്. നാ​ര​കം​പു​ഴ ക​ട്ട​പ്ലാ​ക്ക​ൽ, അ​യ്യു​ബ് ഖാ​ന്‍റെ മ​ക​ൻ അ​ഷ്ഹ​ദ് അ​യ്യൂ​ബ് (16) നാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നു കൂ​ട്ടി​ക്ക​ൽ ച​പ്പാ​ത്ത് ഭാ​ഗ​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കൂ​ട്ടി​ക്ക​ൽ ഭാ​ഗ​ത്ത് നി​ന്നു സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്കു വ​ന്ന അ​ഷ്ഹ​ദി​നെ എ​തി​ർ ദി​ശ​യി​ൽ നി​ന്നു വ​ന്ന ഏ​ന്ത​യാ​ർ സ്വ​ദേ​ശി​യു​ടെ കാ​ർ ഇടിക്കുകയായിരുന്നു. ത​ല​യ്ക്കും കാ​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഷ്ഹ​ദി​നെ ചേ​ർ​പ്പു​ങ്ക​ൽ മാ​ർ​സ്ലീ​വ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി. കു​റ്റി​പ്ലാ​ങ്ങാ​ട് ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​ണ്.

പാ​ക്കാ​നം ബ​സ് നി​ർ​ത്തലാക്കാൻ നീ​ക്കം

മു​ണ്ട​ക്ക​യം: എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ പാ​ക്കാ​ന​ത്തു നി​ന്ന് മു​ണ്ട​ക്കം വ​ഴി അ​തി​രാ​വി​ലെ ച​ങ്ങ​നാ​ശേ​രി​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് നി​ർ​ത്തലാക്കാൻ നീ​ക്കം. രാ​ത്രി എ​ട്ടി​ന് പാ​ക്കാ​ന​ത്ത് എ​ത്തി രാ​വി​ലെ 5.40 ന്‍റെ സ​ർ​വീ​സ് ക​ട്ട് ചെ​യ്ത് മു​ണ്ട​ക്ക​യ​ത്തു നി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. ബ​സ് സ​ർ​വീ​സ് കു​റ​വു​ള്ള ഈ ​റൂ​ട്ടി​ൽ ട്രി​പ്പ് ക​ട്ട് ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

ടി​ഷ്യൂ​ക​ൾ​ച്ച​ർ വാ​ഴ തൈ​ക​ൾ

പ​ള്ളി​ക്ക​ത്തോ​ട്‌: ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി 2022-23 പ്ര​കാ​രം കൃ​ഷി​ഭ​വ​നി​ൽ ടി​ഷ്യൂ​ക​ൾ​ച്ച​ർ വാ​ഴ തൈ​ക​ൾ (സ്വ​ർ​ണ​മു​ഖി, നേ​ന്ത്ര​ൻ ഇ​ന​ങ്ങ​ൾ) വി​ത​ര​ണ​ത്തി​നെ​ത്തി​യി​ട്ടു​ണ്ട്‌. തൈ ​ഒ​ന്നി​ന്‌ അ​ഞ്ച്‌ രൂ​പ വീ​തം അ​ട​യ്ക്ക​ണം. 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ക​രം അ​ട​ച്ച ര​സീ​തി​ന്‍റെ കോ​പ്പി​യു​മാ​യി കൃ​ഷി​ഭ​വ​നി​ൽ എ​ത്ത​ണം.