ചങ്ങനാശേരി: അതിരൂപത യുവദീപ്തി-എസ്എംവൈഎം സുവര്‍ണ ജൂബിലി വാരാഘോഷങ്ങളുടെ ഭാഗമായുള്ള പേടക പ്രയാണ ബൈക്ക് റാലി ഇന്ന് നടക്കും. 18 ഫൊറോനകളില്‍നിന്നുള്ള ബൈക്ക് റാലികള്‍ നാലു മേഖലകളില്‍ സംഗമിച്ച് വൈകുന്നേരം 4.30ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ എത്തിച്ചേരും.
യുവദീപ്തി -എസ്എംവൈഎം സ്ഥാപകന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലില്‍ നിന്നും അതിരൂപത പ്രസിഡന്റ് ജോര്‍ജ് ജോസഫ് പതാക ഏറ്റുവാങ്ങും. ചങ്ങനാശേരി സിഐ റിച്ചാര്‍ഡ് വര്‍ഗീസ് ഫ്ളാഗ് ഓഫ് ചെയ്യും.
റാലി കത്തീഡ്രല്‍ പള്ളിയില്‍ എത്തിച്ചേരുമ്പോള്‍ പതിനെട്ട് മുന്‍കാല നേതാക്കന്മാര് സുവര്‍ണ ജൂബിലി പേടകങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് അതിരൂപത പ്രസിഡന്റ് ജോര്‍ജ് ജോസഫ് പതാക ഉയര്‍ത്തും. സുവര്‍ണ ജൂബിലി സമാപന വാരാഘോഷം അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. കത്തീഡ്രല്‍ വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍ സന്ദേശം നല്‍കും.
ജനറല്‍ സെക്രട്ടറി ടോം തോമസ്, ഡെപ്യൂട്ടി പ്രസിഡന്റ് ജൈനറ്റ് മാത്യു, ട്രഷറര്‍ അലന് ടോമി, രേഷ്മ ദേവസ്യ, ലാലിച്ചന്‍ മറ്റത്തില്‍, റ്റെബിന്‍ ആന്റണി, കിരണ്‍ കെന്നഡി, പ്രീതി ജയിംസ്, ജയ്സണ്‍ സെബാസ്റ്റ്യന്‍, ബ്രദര്‍ ആശിഷ് തുണ്ടുപറമ്പില്‍, അമല റേച്ചല്‍ ഷാജി, ബ്ലസന്‍ തോമസ്, നേഹ ലെസ്ലി, ആല്ബിന് ലാജി, ജോര്‍ഡി വര്‍ഗീസ്, അമ്മു ബാബു, ജോസ്ന തോമസ് എന്നിവര്‍ പ്രസംഗിക്കും.