ചങ്ങനാശേരി: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തോട് ചേര്‍ന്ന് ആരംഭിച്ച അഗ്രോ സര്‍വീസ് സെന്ററും ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയും ആരംഭിച്ചു.
സംസ്ഥാന സര്‍ക്കാര്‍ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ചിരുന്ന അഗ്രോ സര്‍വീസ് സെന്റര്‍ നാളുകളായി വാഴപ്പള്ളി കൃഷിഭവന് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. കാര്‍ഷിക ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനും ഓഫീസിനും മതിയായ സ്ഥലം ഇല്ലാതിരുന്നതിനാല്‍ അഗ്രോ സെന്ററിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചിരുന്നു.
ഈ കാര്‍ഷിക കേന്ദ്രം കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നാണ് പുനരാരംഭിക്കുന്നത്. ആവശ്യമായ സ്ഥലം ബ്ലോക്ക് പഞ്ചായത്ത് വിട്ടു നൽകി. പദ്ധതികളുടെ ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലെ 97 വാര്‍ഡുകളിലാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി നടപ്പിലാക്കുന്നത്. വനിതാ കൃഷികൂട്ടങ്ങള്‍ക്ക് പച്ചക്കറി തൈകള്‍, വളം, തെങ്ങിന് തൈ, കുമ്മായം എന്നിവ പദ്ധതി പ്രകാരം വിതരണം ചെയ്യും.
\
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുനിത സുരേഷ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വിനു ജോബ്, തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. സുവര്‍ണ കുമാരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, വാര്‍ഡ് മെംബര്‍ ബ്ലോക്ക് സെക്രട്ടറി ഷാജി ജേക്കബ്, അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ടി. ജ്യോതി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനീന സൂസന് സഖറിയ മുതലായവര്‍ പ്രസംഗിച്ചു.